News

കൊച്ചിയില്‍ വാട്ടര്‍ ടാക്‌സി എത്തുന്നു; ടൂറിസം കുതിക്കും!

ആഭ്യന്തര ടൂറിസ്റ്റുകളും വിദേശികളും പുതിയ പദ്ധതിയിലേക്ക് ഒരേപോലെ ആകര്ഷിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ പദ്ധതി പ്രാവര്‍ത്തികമാകും

വാട്ടര്‍ മെട്രോക്ക് പിന്നാലെ കൊച്ചിയില്‍ വാട്ടര്‍ ടാക്സിയും. കൊച്ചി വാട്ടര്‍മെട്രോയില്‍ കയറി കായല്‍ ഭംഗി ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ പദ്ധതി. ആഭ്യന്തര ടൂറിസ്റ്റുകളും വിദേശികളും പുതിയ പദ്ധതിയിലേക്ക് ഒരേപോലെ ആകര്ഷിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ പദ്ധതി പ്രാവര്‍ത്തികമാകും.

പദ്ധതിയുടെ പരീക്ഷണാര്‍ത്ഥം സ്ഥാന ജലഗതാഗത വകുപ്പ് (എസ്.ഡബ്ല്യു.ടി.ഡി). മൂന്ന് മാസത്തിനുള്ളില്‍ എറണാകുളം കായല്‍ മേഖലയില്‍ സ്പീഡ് കാറ്റമരന്‍ ബോട്ട് പുറത്തിറക്കാനാണ് പദ്ധതിയുളളത്. എറണാകുളത്തെ പ്രകൃതിരമണീയമായ കായലിലൂടെ വാട്ടര്‍ ടാക്സി വാടകയ്ക്കെടുത്ത് ക്രൂയിസ് നടത്താന്‍ ടൂറിസ്റ്റുകള്‍ക്ക് ഏറെ താല്‍പ്പര്യമായിരിക്കും എന്നാണ് അധികൃതര്‍ കരുതുന്നത്.

ആലപ്പുഴയിലും കണ്ണൂരിലും അവതരിപ്പിച്ച വാട്ടര്‍ ടാക്സികള്‍ ജനങ്ങള്‍ ഏറ്റെടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയിലും സര്‍വീസ് ആരംഭിക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള നവഗതി മറൈന്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയാണ് വാട്ടര്‍ ടാക്സികള്‍ നിര്‍മ്മിക്കുന്നത്. 1.4 കോടി രൂപ ചെലവിലാണ് സ്പീഡ് വെസല്‍ നിര്‍മ്മിക്കുന്നത്.

യാത്രക്കാരുടെ പ്രൈവസി മാനിച്ചുകൊണ്ട് പ്രത്യേകം രൂപകല്പന ചെയ്ത വാട്ടര്‍ ടാക്‌സിയില്‍ 10 പേര്‍ക്ക് യാത്ര ചെയ്യാനും മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനും കഴിയും. ഒരു മണിക്കൂര്‍ വാട്ടര്‍ ടാക്സി വാടകയ്ക്കെടുക്കാന്‍ 1500 രൂപയും 15 മിനിറ്റ് യാത്രയ്ക്ക് 400 രൂപയും നിരക്ക് ഈടാക്കാം എന്നാണ് ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

വാട്ടര്‍ ടാക്‌സി വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് 15 മിനിറ്റ് അധിക യാത്ര സൗജന്യമായി നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. 2020 ഒക്ടോബര്‍ 15 നാണ് ജലഗതാഗത വകുപ്പ് ആലപ്പുഴയിലെ മുഹമ്മയില്‍ വാട്ടര്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുളള ആദ്യത്തെ സംരംഭമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version