News

പതഞ്ജലി ഫുഡ്സ് പതഞ്ജലി ആയുര്‍വേദയെ ഏറ്റെടുത്തു

1,100 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരിക്കുന്നത്

ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഫുഡ്സ് തങ്ങളുടെ തന്നെ മറ്റൊരു സംരംഭമായ പതഞ്ജലി ആയുര്‍വേദയെ ഏറ്റെടുത്തു. 1,100 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരിക്കുന്നത്. ദന്തസംരക്ഷണം, ചര്‍മസംരക്ഷണം, ഗാര്‍ഹിക പരിചരണം, കേശസംരംക്ഷണം തുടങ്ങിയ മേഖലകളിലാണ് പതഞ്ജലി ആയുര്‍വേദ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പതഞ്ജലി ഫുഡ്സിന് കൂടുതല്‍ ഉയര്‍ന്ന വിപണി വിഹിതം നേടാന്‍ ഏറ്റെടുക്കല്‍ സഹായിക്കും. എന്നാല്‍ പതഞ്ജലി ഫുഡ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഏറ്റെടുക്കലിനുള്ള തീരുമാനം അംഗീകരിച്ചു. ഏറ്റെടുക്കലില്‍ ആയുര്‍വേദയുടെ ഭക്ഷ്യ ഉത്പന്ന വിഭാഗം ഉള്‍പ്പെടില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,800 കോടി രൂപ വിറ്റുവരവ് നേടിയ കമ്പനിയാണ് പതഞ്ജലി ആയുര്‍വേദ.കൂടുതല്‍ ഉല്‍പ്പന്ന വിപുലീകരണത്തിനും കൂടുതല്‍ ഉപഭോക്താക്കിലേക്ക് എത്തുന്നതിനും ഏറ്റെടുക്കല്‍ ഗുണം ചെയ്യും.

ഭക്ഷ്യ ഉത്പന്ന രംഗത്ത് കൂടുതല്‍ നിക്ഷേപം കൊണ്ട് വരികയും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിക്ക് പരിചയപ്പെടുത്തുകയുമാണ് പതഞ്ജലിയുടെ ലക്ഷ്യം.

ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തു വന്നതോടെ പതഞ്ജലി ഫുഡ്സിന്റെ ഓഹരികള്‍ നേട്ടം കൊയ്തു. ചൊവാഴ്ച്ച രാവിലെ നാലുശതമാനം ഉയര്‍ന്ന് 1,769 രൂപ വരെ എത്തിയിരുന്നു ഓഹരികള്‍. 61,758 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 31,721 വിറ്റുവരവും 765 കോടി രൂപ അറ്റലാഭം നേടാനും സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version