മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ആര്‍ക്കേഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
430 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുണിസ്റ്റോണ്‍ ക്യാപിറ്റലാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.
നിലവിലുള്ളതും വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ വികസനത്തിനായും തുക വിനിയോഗിക്കും. മാത്രമല്ല റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള ഫണ്ടിംഗ് ഏറ്റെടുക്കലുകള്‍ക്കുമായിരിക്കും കമ്പനി തുക വിനിയോഗിക്കുക.