Auto

സെപ്റ്റംബറില്‍ വില്‍പ്പന റെക്കോഡിട്ട് മാരുതി സുസുക്കി

153,106 യൂണിറ്റുകളാണ് ഇന്ത്യയില്‍ കാര്‍ കമ്പനി വിറ്റത്

രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, സെപ്റ്റംബറില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം കമ്പനിയുടെ മൊത്ത വില്‍പ്പന 2.8% വര്‍ധിച്ച് 181,343 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ 176,306 യൂണിറ്റുകളായിരുന്നു വില്‍പ്പന.


153,106 യൂണിറ്റുകളാണ് ഇന്ത്യയില്‍ കാര്‍ കമ്പനി വിറ്റത്. 22,511 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. 5,726 യൂണിറ്റുകളുടെ ഒഇഎം വില്‍പ്പനയും ഈ മാസത്തെ മൊത്തം വില്‍പ്പനയില്‍ ഉള്‍പ്പെടുന്നു.
ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 10 ലക്ഷം കടന്നു. ലനടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 10,50,085 യൂണിറ്റുകളാണ് കമ്പനി വിറ്റത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 985,326 യൂണിറ്റുകളായിരുന്നു കമ്പനി വിറ്റഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version