News

നബാര്‍ഡിന്റെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജപരസ്യങ്ങള്‍!

കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് വ്യാജ പരസ്യവുമായി രംഗത്ത് വരുന്നത്

കാര്‍ഷിക,ഗ്രാമീണ വികസന ബാങ്കായ നബാര്‍ഡിന്റെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജപരസ്യങ്ങള്‍ നല്‍കി തട്ടിപ്പുകള്‍ നടത്തുന്നത് വ്യാപകമാകുന്നു. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് വ്യാജ പരസ്യവുമായി രംഗത്ത് വരുന്നത്. ഇക്കാര്യം നബിദിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴി നടത്തുന്ന പരസ്യങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. നബാര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനമെന്ന പേരിലാണ് ഫേസ് ബുക്കിലും ഇതര സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും പരസ്യങ്ങള്‍ നല്‍കുന്നത്. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ടും ഫ്രാഞ്ചൈസികള്‍ ക്ഷണിച്ചുമുള്ള ഇത്തരം പരസ്യങ്ങളില്‍ പലരും കബളിപ്പിക്കപ്പെടുന്നു. ചിലര്‍ നബാര്‍ഡിന്റെ പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്.

ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം ഏജന്‍സുകളുമായോ വ്യക്തികളുമായോ ബന്ധമില്ലെന്നും നബാര്‍ഡ് അറിയിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും പണമോ ബാങ്ക് അകൗണ്ട് വിവരങ്ങളോ നല്‍കരുതെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ രീതിയില്‍ തട്ടിപ്പ് നടക്കുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നബാര്‍ഡ് മുന്നറിയിപ്പുമായി രംഗത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version