News

ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ഇനി ഡോ. വിവേക് നമ്പ്യാര്‍ നയിക്കും

നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന കൊച്ചി അമൃത ആശുപത്രിയിലെ സ്‌ട്രോക്ക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. വിവേക് നമ്പ്യാര്‍ ആണ് ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റ്

ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന കൊച്ചി അമൃത ആശുപത്രിയിലെ സ്‌ട്രോക്ക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. വിവേക് നമ്പ്യാര്‍ ആണ് ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റ്.

നേരത്തെ ചുമതല വഹിച്ചിരുന്ന അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ ടെലി മെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരും. കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന നേതൃമാറ്റ ചടങ്ങില്‍ ടിഎസ്‌ഐ കേരളാ ചാപ്റ്റര്‍ സെക്രട്ടറി ബിജോയ് എംജി സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥാനമൊഴിയുന്ന ഭാരവാഹികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ വെച്ച് നടന്നു.

ഡോ. വിവേക് നമ്പ്യാരുടെ നേതൃത്വത്തിലുള്ള പുതിയ 7 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ നിയുക്ത കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. നിത പണിക്കര്‍ ചടങ്ങില്‍ പരിചയപ്പെടുത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രശ്മി ആയിഷ വൈസ് പ്രസിഡന്റായും ചുമതല ഏറ്റു. കൊച്ചി അമൃത ആശുപത്രിയിലെ ഡോ. സി ശ്രീകുമാര്‍, ഡോ. പ്രദീപ് തോമസ്, കെവിന്‍ ദേവസ്യ, ബിനു മാഹിത് എന്നിവരാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ടിഎസ്‌ഐ സ്ഥാപക എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. രാഘവനെ (റിട്ട. പ്രൊഫസര്‍, എന്‍.ഐ.ടി, ട്രിച്ചി) ഡോ. പ്രേം നായര്‍ പൊന്നാടയണിയിച്ചു.

ഐഎംഎയുടെയും ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ കൊച്ചി അമൃത ആശുപത്രി ടെലിമെഡിസിന്‍ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഡോ. ബീന കെ വി ചടങ്ങില്‍ വിശദീകരിച്ചു. ടി എസ് ഐ യുടെ സ്ഥാപകാംഗവും മുന്‍പ്രസിഡന്റും, ISRO റിട്ട. ഡയറക്ടറുമായ ശ്രീ എല്‍ എസ് സത്യമൂര്‍ത്തി ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു. ഡോ. വിദ്യ ഝാ, ഡോ. രൂപ പൗലോസ്, ഡോ. സിബി ഗോപിനാഥ്, ഡോ. ഗോപാല്‍ പിള്ള, ഡോ. എല്‍ എസ് സത്യമൂര്‍ത്തി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ടിഎസ്‌ഐ കേരളാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് രശ്മി ആയിഷ ചടങ്ങില്‍ നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version