2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ ഫയലിംഗില്‍ റെക്കോര്‍ഡ് വര്‍ധന. 2023 ഡിസംബര്‍ 31 വരെ, ഏകദേശം 8.18 കോടി ആളുകള്‍ ഐടിആര്‍ ഫയല്‍ ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇത് 9 ശതമാനം കൂടുതലാണ്. 2023 ഡിസംബര്‍ 31 വരെ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെയും മറ്റ് ഫോമുകളുടെയും ആകെ എണ്ണം 1.60 കോടിയിലെത്തി.
ഐടിആര്‍ ഫയലിങ്ങിനുള്ള എഐഎസ് സൗകര്യം (AIS facility) ഉപയോഗപ്പെടുത്തിയതോടെ ഐടിആറുകള്‍ എളുപ്പത്തിലും വേഗത്തിലും ഫയല്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. TIN 2.0 എന്ന ഡിജിറ്റല്‍ ഇ-പേ ടാക്‌സ് പേയ്മെന്റ് പ്ലാറ്റ്ഫോമും നികുതിദായകര്‍ക്ക് ഐടിആര്‍ ഫയലിംഗ് എളുപ്പമാക്കി. ഒഎല്‍ടിഎഎസ് പേയ്‌മെന്റ് സിസ്റ്റത്തിന് (OLTAS payment system) പകരമായാണ് TIN 2.0 അവതരിപ്പിച്ചത്.
ഇതിനെല്ലാം പുറമെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, NEFT/RTGS, OTC സൗകര്യങ്ങള്‍, ഡെബിറ്റ് കാര്‍ഡുകള്‍, പേയ്മെന്റ് ഗേറ്റ്വേകള്‍, യുപിഐ പോലുള്ള ഇ-പേയ്മെന്റ് ഗേറ്റ്വേകളും നികുതി ദായകര്‍ക്ക് അനുഗ്രഹമായി.
