News

25 വ്യവസായ പാര്‍ക്കുകള്‍ കൂടി തുറക്കും; പ്രതീക്ഷയോടെ വ്യവസായ കേരളം

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ പരമാവധി വരുമാനമുണ്ടാക്കാന്‍ വ്യവസായ പാര്‍ക്കുകളിലൂടെ സാധിക്കും

സംസ്ഥാനത്ത് 25 പുതിയ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നു ബജറ്റില്‍ ഉറപ്പ്. സംസ്ഥാനത്തിന്റെ വ്യവസായ സൗഹൃദ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിലൂടെ വലിയ സാധ്യതകളാണ് തുറക്കുന്നത്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ പരമാവധി വരുമാനമുണ്ടാക്കാന്‍ വ്യവസായ പാര്‍ക്കുകളിലൂടെ സാധിക്കും.

പ്രാദേശിക വിപണിയെ മാത്രം ഉന്നമിടാതെ ആഗോള വിപണിയെ ആകര്‍ഷിക്കുന്ന വിപണന തന്ത്രങ്ങളും ഗുണമേന്മയും സ്വായത്തമാക്കാന്‍ സാധിക്കുന്ന സംരംഭങ്ങള്‍ക്ക് വ്യവസായ പാര്‍ക്കുകള്‍ വലിയ സാധ്യത തുറക്കും. അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ആദ്യത്തെ സ്പൈസസ് പാര്‍ക്ക് തൊടുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സമുദ്രോല്‍പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റി ബിസിനസ് അവസരങ്ങള്‍ തുറന്നിടുന്നതിന് ചേര്‍ത്തലയില്‍ സീഫുഡ് പാര്‍ക്കും കേരളം തുടങ്ങിയിരുന്നു.

കുറ്റ്യാടി നാളികേര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും വയനാട് കോഫി പാര്‍ക്കും ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അടുത്തിടെ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഈ വര്‍ഷം ആരംഭിക്കാനിരിക്കുന്ന ചെറുതോണിയിലെ പെട്രോകെമിക്കല്‍ പാര്‍ക്കും നിരവധി അവസങ്ങള്‍ തുറക്കും. ഈ പശ്ചാത്തലത്തിലാണ് 25 വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുമെന്ന ബജറ്റ് പ്രഖ്യാപനം വ്യവസായ ലോകത്തിന് പ്രതീക്ഷയേകുന്നത്. നാലു വര്‍ഷം കൊണ്ട് 1000 ഏക്കറില്‍ 100 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സാധ്യമാക്കാനാണ് ശ്രമം. ചുരുങ്ങിയത് 10 ഏക്കറെങ്കിലും സ്ഥലമുള്ളവര്‍ക്ക് വ്യവസായ പാര്‍ക്കിനായി അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version