ലോക ഒന്നാം നമ്പര്‍ കോടീശ്വരനായി ആമസോണിന്റെ ജെഫ് ബെസോസ്. ലോക സമ്പന്നമെന്ന ടെസ്ലയുടെ ഇലോണ്‍ മസ്‌കിന്റെ സ്ഥാനം പിന്തള്ളിയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനത്തെത്തിയത്.
തിങ്കളാഴ്ച ടെസ്ലയുടെ ഓഹരി 7.2% ഇടിഞ്ഞതോടെയാണ് ഇലോണ്‍ മസ്‌കിന്റെ ഒന്നാം നമ്പര്‍ കോടീശ്വര സ്ഥാനം നഷ്ടപ്പെട്ടത്. ബ്ലൂംബര്‍ഗ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
197.7 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തി. അതേസമയം ബെസോസിന്റെ ആസ്തി 200.3 ബില്യണ്‍ ഡോളറായി.9 മാസത്തിനിടയില്‍ ആദ്യമായാണ് മസ്‌കിന് ലോക കോടീശ്വര സ്ഥാനം നഷ്ടപ്പെടുന്നത്. എന്നാല്‍ ഇത് സ്ഥായിയായ ഒരു മടക്കം അല്ലെന്നും മസ്‌ക് തിരികെയെത്തും എന്നുമാണ് വിലയിരുത്തപ്പെടുന്നത്.
ആമസോണിന്റെയും ടെസ്ലയുടെയും ഓഹരികള്‍ എതിര്‍ ദിശയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയതോടെയാണ് ബെസോസിന്റെയും മസ്‌കിന്റെയും ആസ്തികള്‍ തമ്മിലുള്ള വ്യത്യാസവും കുറഞ്ഞു തുടങ്ങിയത്. 2022ന് ശേഷം ആമസോണിന്റെ ഓഹരിമൂല്യം ഇരട്ടിയായി. 2021ലെ ടെസ്ലയുടെ ഓഹരി മൂല്യത്തില്‍ നിന്ന് 50% ഇത്തവണ കുറഞ്ഞു.