കുറച്ചുനാളായി എഡ്‌ടെക് ഭീമന്‍ ബൈജൂസ് പ്രതിസന്ധിയിലാണ്. ബിസിസിഐ ഫയല്‍ ചെയ്ത പെറ്റിഷനുമായി ബന്ധപ്പെട്ടാണ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ( എന്‍സിഎല്‍ടി )
ബൈജൂസിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.
നവംബര്‍ 28 ന് പുറപ്പെടുവിച്ച ഓര്‍ഡറില്‍, ഇന്‍സോള്‍വെന്‍സി ട്രൈബ്യൂണലിന്റെ ബെംഗളൂരു ബെഞ്ച് ബിസിസിഐയുടെ പെറ്റിഷന്‍ ശരിവെച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സീസിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബിസിസിഐ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഓര്‍ഡര്‍ പുറപ്പെടുവിച്ചതിന് രണ്ടാഴ്ചക്കകം, കേസുമായി ബന്ധപ്പെട്ട് ബൈജൂസ് മറുപടി നല്‍കണമെന്നാണ് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിക്കറ്റ് ബോര്‍ഡിന് റീജോയിന്‍ഡര്‍ ഫയല്‍ ചെയ്യണമെങ്കില്‍ ഡിസംബര്‍ 19 നകം ചെയ്യാമെന്നാണ് ട്രൈബ്യൂണല്‍ പറഞ്ഞിരിക്കുന്നത്.
ഡിസംബര്‍ 22 നാണ് കേസ് അടുത്ത വാദത്തിനായി പരിഗണിച്ചിട്ടുള്ളത്.
സാമ്പത്തിക പ്രതിസന്ധികളുണ്ടായതിനാല്‍ ബൈജൂസ് ബിസിസിഐയുമായുള്ള ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ നിന്നും ഡിസംബര്‍ 2022ല്‍ പിന്‍മാറിയിരുന്നു. കഴിഞ്ഞ മാസം ബിസിസിഐ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.