News

ഡോ. സിദ്ദീഖ് അഹമ്മദിന് യുകെ ബിസിനസ് എക്സലന്‍സ് അവാര്‍ഡ്

ശ്രീനാരായണ ഗുരു ഹാര്‍മണി 2025 ആഗോള സമ്മേളനത്തില്‍ ലണ്ടന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അലക്സ് ഗത്തേയാണ് അവാര്‍ഡ് നല്‍കിയത്

യുകെ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ഇറാം ഹോള്‍ഡിംഗിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിന് സമ്മാനിച്ചു. കവന്‍ട്രിയിലെ റെഡ് റോസ് അരീനയില്‍ നടന്ന ശ്രീനാരായണ ഗുരു ഹാര്‍മണി 2025 ആഗോള സമ്മേളനത്തില്‍ ലണ്ടന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അലക്സ് ഗത്തേയാണ് അവാര്‍ഡ് നല്‍കിയത്. ഊര്‍ജ്ജ, സുസ്ഥിര മേഖലകളിലെ മികച്ച ബിസിനസിനാണ് പുരസ്‌കാരം.

യുകെയിലെ ശിവഗിരി ആശ്രമം ശിവഗിരി മഠവുമായി സഹകരിച്ചാണ് ശ്രീനാരായണ ഗുരു ഹാര്‍മണി 2025 ആഗോള സമ്മേളനം സംഘടിപ്പിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ചരിത്രപ്രസിദ്ധമായ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിനായാണ് സമ്മേളനം സംഘടിപ്പിച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി, യുകെ ശിവഗിരി ആശ്രമം പ്രസിഡന്റ് ബൈജു പാലക്കല്‍ എന്നിവരും പങ്കെടുത്തു.

ശ്രീ നാരായണ ഗുരുവിന്റെ സന്ദേശങ്ങളായ ഐക്യം, സമത്വം, ആത്മീയ പ്രബുദ്ധത എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ആഗോള സമ്മേളനം. മതാന്തര സംവാദങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവ സമ്മേളനത്തിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version