മോസ്‌കോയുടെ സൈനിക, പ്രതിരോധ, വ്യാവസായിക അടിത്തറയ്ക്ക് പിന്തുണ നല്‍കുന്ന 42 ചൈനീസ് കമ്പനികളെ അമേരിക്ക സര്‍ക്കാര്‍ കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി. യു എസ് വാണിജ്യ വകുപ്പാണ് വെള്ളിയാഴ്ച കമ്പനികളെ സര്‍ക്കാര്‍ കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഫിന്‍ലാന്റ്, ജര്‍മനി, ഇന്ത്യ, തുര്‍ക്കി, യുഎഇ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 7 സ്ഥാപനങ്ങളെയും വ്യാപാര കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉക്രൈനിലെ സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരെ വിക്ഷേപിച്ച മിസൈലുകളിലും ഡ്രോണുകളിലും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശ സംവിധാനങ്ങള്‍ക്കായി, റഷ്യ ഉപയോഗിക്കുന്ന മൈക്രോ ഇലക്ട്രോണിക്സ്, സര്‍ക്യൂട്ടുകളില്‍ ഉള്‍പ്പെടുന്നുവെന്ന് വാണിജ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യന്‍ പ്രതിരോധ വകുപ്പിന് യു എസ് ഒറിജിന്‍ ടെക്നോളജിയുടെ സഹായം നല്‍കിയാല്‍ അത് കണ്ടു പിടിക്കപ്പെടുകയും നടപടി ഉണ്ടാവുകയും ചെയ്യുമെന്ന സന്ദേശമാണ് 7 രാജ്യങ്ങളിലെ കമ്പനികളെക്കൂടി വ്യാപാര കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നല്‍കുന്നത് എന്ന് അസിസ്റ്റന്റ് സെക്രട്ടറി ഫോര്‍ എക്സ്പോര്‍ട്ട് എന്‍ഫോര്‍സ്മെന്റ് മാത്യൂ ആക്സല്‍റോഡ് പറഞ്ഞു.
അമേരിക്കയുടെ നടപടി സാമ്പത്തിക നിര്‍ബന്ധവും ഏകപക്ഷീയമായ ഭീഷണിയും എന്നാണ് ചൈന വിശേഷിപ്പിച്ചത്.
20 മാസം മുമ്പാണ് റഷ്യ ഉക്രെയ്നെ ആക്രമിച്ചത്. വ്യാഴാഴ്ച നടന്ന റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ വടക്കു കിഴക്കന്‍ ഉക്രൈനിലെ ഒരു ഗ്രാമത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു.