ചൈനീസ് സമ്പദ് വ്യവസ്ഥ ഡീഫ്ളേഷന്‍ അഥവാ പണച്ചുരുക്കത്തിലേക്ക് വീണു. ഉപഭോക്തൃ വിലകളും ഉല്‍പ്പാദന വിലകളും ജൂലൈയില്‍ കൂടുതല്‍ ഇടിഞ്ഞു. ഉപഭോക്തൃ വില സൂചിക ജൂലൈയില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 3 ശതമാനമാണ് വീണത്. തുടര്‍ച്ചയായി പത്താം മാസം ഉല്‍പ്പാദന വിലകള്‍ താഴേക്കു പോയി. മുന്‍വര്‍ഷത്തേതിനേക്കാള്‍ 4.4 ശതമാനമാണ് ഉല്‍പ്പാദന വിലകല്‍ ജൂലൈയിലുണ്ടായ ഇടിവ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2020 ജൂലൈയ്ക്ക് ശേഷം കഴിഞ്ഞ മാസം ചൈനയുടെ കയറ്റുമതിയില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. 2022 ഒക്ടോബര്‍ മുതല്‍ ചൈനയില്‍ നിന്നുള്ള കയറ്റുമതി സ്ഥിരമായ ഇടിവിലാണ്.
ചരക്കുകളുടെയും സേവനങ്ങളുടെയും വിലകളിലെ നിരന്തരമായ ഇടിവ്, ഉയര്‍ന്ന പണപ്പെരുപ്പം പോലെ തന്നെ ദോഷകരമായിരിക്കുംദുര്‍ബലമായ ഉപഭോക്തൃ ആവശ്യകത, കയറ്റുമതി കുറയല്‍, പ്രോപ്പര്‍ട്ടി മേഖലയിലെ ഇടിവ് എന്നിവ ചൈനയെ അലോസരപ്പെടുത്തുന്നു. സമ്പദ്വ്യവസ്ഥ മോശമാകുമ്പോള്‍ പണച്ചുരുക്ക സമ്മര്‍ദങ്ങള്‍ ചൈനീസ് ബിസിനസുകളെ ബാധിക്കുന്നതിന്റെ സൂചനകളുണ്ട്,