News

ഇന്‍ഡെല്‍ മണിക്കു മികച്ച വളര്‍ച്ച; വായ്പ വിതരണം 69 ശതമാനം വര്‍ധിച്ചു

ലാഭം 10 ശതമാനം വര്‍ധിച്ച് 61 കോടി രൂപയായി

രാജ്യത്തെ പ്രമുഖ സ്വര്‍ണ പണയ വായ്പാ എന്‍ബിഎഫ്സിയായ ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ (AUM ) 52 ശതമാനം വളര്‍ന്ന് 2400 കോടി രൂപയിലെത്തി. സ്വര്‍ണ്ണ പണയ വായ്പാ വിതരണത്തില്‍ മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 69 ശതമാനം വളര്‍ച്ചയോടെ 2025 സാമ്പത്തിക വര്‍ഷം മികച്ച നേട്ടം കൈവരിച്ചു. ലാഭം 10 ശതമാനം വര്‍ധിച്ച് 61 കോടി രൂപയായി.

നിഷ്‌ക്രിയ ആസ്തികള്‍ (NPA) കുറയ്ക്കാനും കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3.17 ശതമാനമായിരുന്ന എന്‍പിഎ ഇത്തവണ 1.35 ശതമാനമായി കുറഞ്ഞു. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളില്‍ 94 ശതമാനവും സ്വര്‍ണ്ണ വായ്പിലൂടെയാണ്. നടപ്പു സാമ്പത്തിക വര്‍ഷം (2026) 10,000 കോടി രൂപ വായ്പയായി വിതരണം ചെയ്യുകയും 4000 കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുകയുമാണ് ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതിയ 89 ശാഖകള്‍ കൂടി ആരംഭിച്ചതോടെ മൊത്തം ശാഖകളുടെ എണ്ണം 365 ആയി. ഈ വര്‍ഷം മാര്‍ച്ച് 31 വരെ 12 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്‍ഡെല്‍ മണിയുടെ സാന്നിധ്യമുണ്ട്.

വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം വായ്പാ വിതരണത്തില്‍ 69 ശതമാനവും കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 52 ശതമാനവും വളര്‍ച്ചയുമായി മികച്ച പ്രകടനമാണ് കമ്പനി നടത്തിയതെന്ന് ഇന്‍ഡെല്‍ മണി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. വരും പാദങ്ങളില്‍ പലിശ നിരക്കുകള്‍ കുറയുകയും സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുകയും ചെയ്യുമെന്നതിനാല്‍ നടപ്പു സാമ്പത്തിക വര്‍ഷവും ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version