News

വിദൂര തദ്ദേശീയ ഗ്രാമങ്ങളില്‍ 5 ജി എയര്‍ ഫൈബര്‍

പട്ടികവര്‍ഗ വികസന വകുപ്പും റിലയന്‍സ് ജിയോയുമായി സഹകരിച്ചാണ് 5 ജി എയര്‍ ഫൈബര്‍ സൗകര്യം തദ്ദേശീയ ഗ്രാമങ്ങളില്‍ ആദ്യമായി ലഭ്യമാക്കിയത്

വിദൂര തദ്ദേശീയ ഗ്രാമങ്ങളില്‍ എയര്‍ ഫൈബര്‍ സാങ്കേതിക വിദ്യയില്‍ അതിവേഗ 5 ജി സേവനങ്ങളെത്തി. പാലക്കാട് അട്ടപ്പാടിയിലടക്കം 5 ഗ്രാമങ്ങളിലാണ് 5G ഇന്റര്‍നെറ്റ് സേവനം പട്ടിക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തത്. സങ്കേതങ്ങളിലെ താമസക്കാരുമായും വിദ്യാര്‍ത്ഥികളുമായും മന്ത്രി ഓണ്‍ലൈനില്‍ സംസാരിച്ചു. പട്ടികവര്‍ഗ വികസന വകുപ്പും റിലയന്‍സ് ജിയോയുമായി സഹകരിച്ചാണ് 5 ജി എയര്‍ ഫൈബര്‍ സൗകര്യം തദ്ദേശീയ ഗ്രാമങ്ങളില്‍ ആദ്യമായി ലഭ്യമാക്കിയത്.

അട്ടപ്പാടി അഗളി പഞ്ചായത്തിലെ കോട്ട മേട്, ചിറ്റൂര്‍, വയനാട് പുല്‍പ്പള്ളി മേലേക്കാപ്പ്, ഇടുക്കി കോഴിമല പാമ്പാടിക്കുഴി, പത്തനംതിട്ട പെരുനാട് അട്ടത്തോട് എന്നീ കേന്ദ്രങ്ങളിലെ സമൂഹൃ പഠനമുറികളിലും അംഗന്‍വാടികളിലുമാണ് 5 ജി സൗകര്യം ഒരുക്കിയത്. നിലവില്‍ 1200 ഓളം തദ്ദേശീയ സങ്കേതങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യമുണ്ട്.

കേബിളുകളുടെ സൗകര്യമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ കാലാവസ്ഥ സാഹചര്യങ്ങളിലും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാന്‍ സാധിക്കും. തദ്ദേശീയ ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിദ്യാഭ്യാസ – ആരോഗ്യ ക്ലാസുകള്‍, തൊഴില്‍ പരിശീലനം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ഇതുവഴി നടത്താനാകും.

ഉദ്ഘാടന യോഗത്തില്‍ പട്ടികവര്‍ഗ ഡയറക്ടര്‍ ഡോ. രേണുരാജ്, ജിയോ കേരള മേധാവി കെ സി നരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version