News

സംസ്ഥാനത്ത് 2.5 ലക്ഷം കെയ്സ് മദ്യത്തിന്റെ വില്പന ഇടിവ്

2022-23 സാമ്പത്തികവര്‍ഷം 224.3 ലക്ഷം കെയ്സ് മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2024ല്‍ അവസാനിച്ച സാമ്പത്തികവര്‍ഷം ഇത് 221.8 ലക്ഷമായി കുറഞ്ഞു

മദ്യത്തില്‍ നിന്നുള്ള സംസ്ഥാന വരുമാനം കുറഞ്ഞു. 2023-24 സാമ്പത്തികവര്‍ഷം വില്പനയില്‍ 2.5 ലക്ഷം കെയ്സ് മദ്യത്തിന്റെ കുറവുണ്ടായി എന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പറഞ്ഞു.ദ്യവിലയില്‍ വര്‍ധനയുണ്ടായിട്ടും 197 കോടി രൂപയുടെ കുറവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ചുണ്ടായത്. 2022-23 സാമ്പത്തികവര്‍ഷം 224.3 ലക്ഷം കെയ്സ് മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2024ല്‍ അവസാനിച്ച സാമ്പത്തികവര്‍ഷം ഇത് 221.8 ലക്ഷമായി കുറഞ്ഞു.

മദ്യവില്പനയിലൂടെ ലഭിച്ച വരുമാനം 2,992.7 കോടിയില്‍ നിന്ന് 2,805.4 കോടിയായി കുറഞ്ഞു. വില്പനയിലിടിവ് സംഭവിച്ചതിനാല്‍ ഡ്രൈ ഡേ മാറ്റുമെന്ന ധാരണ വ്യാപകമായിരുന്നു. എന്നാല്‍ ഡ്രൈ ഡേ മാറ്റില്ല എന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. എല്ലാമാസവും ഒന്നാം തീയതിടയാണ് സംസ്ഥാനത്ത് മദ്യ വില്പനശാലകള്‍ അടച്ചുകൊണ്ട് ഡ്രൈഡേ ആചരിക്കുന്നത്.മദ്യത്തിന്റെ ഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.

അതെ സമയം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സംസ്ഥാനത്ത് ബാറുകളുടെ എണ്ണം കൂടിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ബാറുകള്‍ കൂടിയെങ്കിലും അവയില്‍ നിന്നുള്ള നികുതി വരുമാനത്തില്‍ കുറവു വന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. കൃത്യസമയത്ത് നികുതി അടയ്ക്കാത്ത ബാറുകളില്‍ നിന്ന് പിഴശിക്ഷ ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version