ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറിയ അദാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടി. അദാനി പോര്‍ട്സ് ആന്‍ഡ് സെസിന്റെ ഓഡിറ്റര്‍ സ്ഥാനത്തുനിന്ന് ഡെലോയ്റ്റ് പിന്‍മാറി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയ ചില ഇടപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റം. ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് മേയില്‍ ഡെലോയ്റ്റ് അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിരുന്നു.