News

പാലക്കാട്ടെ വനിതാ സംരംഭകരെ ആദരിച്ച് ‘ഫൗണ്ട്ഹെര്‍സ്’ 2025

സംരംഭകത്വത്തില്‍ പുതിയ പാത വെട്ടിത്തുറന്ന, പാലക്കാട് നിന്നുള്ള 13 തിളങ്ങുന്ന വനിതാ സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം പി വി കെ ശ്രീകണ്ഠന്‍ സമ്മാനിച്ചു.

അരുണി ഫൗണ്ടേഷനും പ്രോഫിറ്റ് ബിസിനസ് മാസികയും അരുണ്‍ അസോസിയേറ്റ്സും ചേര്‍ന്ന് വനിതാ ദിനത്തിന്റെ ഭാഗമായി പാലക്കാട് ലുലു മാളില്‍ ‘ഫൗണ്ട്ഹെര്‍സ്’ 2025′ സംഘടിപ്പിച്ചു. വനിതാ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനും പാലക്കാട്ടെ ചെറുകിട വനിതാ സംരംഭകര ആദരിക്കുന്നതിനുമായി സംഘടിപ്പിച്ച ചടങ്ങ് പാലക്കാട് എം പി വി കെ ശ്രീകണ്ഠനാണ് ഉദ്ഘാടനം ചെയ്തത്. സംരംഭകത്വത്തില്‍ പുതിയ പാത വെട്ടിത്തുറന്ന, പാലക്കാട് നിന്നുള്ള 13 തിളങ്ങുന്ന വനിതാ സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം പി വി കെ ശ്രീകണ്ഠന്‍ സമ്മാനിച്ചു.

ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതിനായി വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ നയിച്ച പാനല്‍ ചര്‍ച്ചകളും ‘ഫൗണ്ട്ഹെര്‍സ്’ 2025-നോട് അനുബന്ധിച്ച് നടന്നു.

ആഗോള തലത്തില്‍ ചെറുകിട വ്യവസായങ്ങളുടെ പുരോഗതി, വനിതകള്‍ക്കായി കാര്യക്ഷമമായ സാമ്പത്തിക തന്ത്രങ്ങള്‍, സാമൂഹ്യ മാധ്യമങ്ങളുടെയും ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗിന്റെയും കരുത്ത് തുടങ്ങിയ വിഷയങ്ങളിലാണ് പാനല്‍ ചര്‍ച്ചകള്‍ നടന്നത്.

പാലക്കാട് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പി ശിവദാസന്‍, അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ തുളസി ശ്രീകണ്ഠന്‍, പി എം എ എക്സിക്യൂട്ടീവ് മെമ്പര്‍ നന്ദിത പരിതോഷ്, അരുണി ഫൗണ്ടേഷന്‍ ട്രസ്റ്റി ഉഷ ഷോഭ്, പ്രോഫിറ്റ് എം ഡി രാജശ്രീ വര്‍മ, അരുണ്‍ അസോസിയേറ്റ്സ് സ്ഥാപക രേഖ മേനോന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

അരുണി ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ഉഷ ഷോബ് സ്വാഗതവും പ്രോഫിറ്റ് സിഇഒ ദിപിന്‍ ദാമോദരന്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ വനിതാ സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു. പാലക്കാട് ലുലു മാളാണ് പരിപാടിക്ക് ആതിഥ്യമേകിയത്.

List of awardees

  1. Alamelu Subramanian
  2. Nandita Paritosh
  3. Anitha Hebbar
  4. Mridula Sunil
  5. Vinitha Joseph
  6. Shyma Dinesh
  7. Renjitha Praveen
  8. Smitha A.B.
  9. Bindu Satheesh
  10. Ratheeshma
  11. Padmaja
  12. Sati Devi
  13. T.M.Usha

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version