News

ബിസിനസില്‍ ഇന്ത്യ – ചൈന സഖ്യം മുന്നില്‍; പിന്നിലായത് അമേരിക്ക

കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്നുള്ള ഇറക്കുമതി 3.24 ശതമാനം വര്‍ധിച്ച് 10,170 കോടി ഡോളറിലെത്തി

അമേരിക്കയെ പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ചൈന സ്ഥാനം ഉറപ്പാക്കി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 11,840 കോടി ഡോളറായി ഉയര്‍ന്നു. ഇതേ കാലയളവില്‍ ചൈനയിലേക്കുള്ള കയറ്റുമതി 8.7 ശതമാനം ഉയര്‍ന്ന് 1,667 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്നുള്ള ഇറക്കുമതി 3.24 ശതമാനം വര്‍ധിച്ച് 10,170 കോടി ഡോളറിലെത്തി.

ഇതോടെ വ്യാപാര രംഗത്ത് ഇന്ത്യ-ചൈന സഖ്യം കൂടുതല്‍ 2014-15 മുതല്‍ 2017-18 വരെ ചൈനയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ഇതിനിടയില്‍ 2021-22 വര്‍ഷത്തിലും ചൈന ഒന്നാം സ്ഥാനത്തായിരുന്നു. അതിനു മുമ്പ് 2014-15 വരെ യു.എ.ഇ ആയിരുന്നു ഇന്ത്യയുടെ പ്രധാന വ്യാപര പങ്കാളി. നിലവില്‍ മൂന്നാം സ്ഥാനത്താണ് യു.എ.ഇ. ഇരുമ്പയിര്, പരുത്തി നൂല്‍, വസ്ത്രങ്ങള്‍, കൈത്തറി, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പ്ലാസ്റ്റിക്, ലിനോലിയം തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും ചൈനയിലേക്ക് കയറ്റി അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version