2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദമാകുമ്പോഴേക്കും പണപ്പെരുപ്പം 4 % ആയി കുറയുമെന്ന് ഐസിഐസിഐ ബാങ്കിന്റെ ഹെഡ് ഓഫ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ബി പ്രസന്ന. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശരിയായ രീതിയിലുള്ള വില നിയന്ത്രണവും നയങ്ങളും പണപ്പെരുപ്പ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായകമാകുന്നുവെന്നാണ് പൊതുവെ സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍. ആര്‍ബിഐയും പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഉപഭോക്തൃവില സൂചികയെ അടിസ്ഥാനപ്പെടുത്തിയ പണപ്പെരുപ്പം 5 ശതമാനത്തിലേക്ക് എത്തി എന്നത് ഇന്ത്യക്ക് സന്തോഷവാര്‍ത്തയാണ്. ഭക്ഷ്യ, ഊര്‍ജ മേഖലകളെ ഒഴിച്ചുനിര്‍ത്തിയുള്ള പണപ്പെരുപ്പത്തിലും താഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
അടുത്തിടെ തക്കാളി ഉള്‍പ്പടെയുള്ള പച്ചകറികളുടെ വിലയില്‍ വലിയ വര്‍ധനയുണ്ടായതിനെത്തുടര്‍ന്ന് ഭക്ഷ്യപണപ്പെരുപ്പം കൂടിയിരുന്നു. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണെന്നാണ് വിലയിരുത്തല്‍.