News

ഇലക്ട്രിക് കാര്‍ വില്പനയില്‍ കേരളം കുതിക്കുന്നു

ഇന്ത്യയില്‍ ഏറ്റവുമധികം ഇലക്ട്രിക് കാറുകള്‍ വിറ്റഴിയുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയ്ക്ക് മാത്രം പിന്നിലായി രണ്ടാമതാണ് കേരളം

പെട്രോള്‍/ ഡീസല്‍ വാഹനങ്ങള്‍ക്ക് പകരക്കാരനായി ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ ഇടം നേടിയിട്ട് നാളുകള്‍ ഏറെയായി. ഇതില്‍ പ്രതീക്ഷിച്ചതിലും വലിയൊരു കുതിപ്പാണ് ഇലക്ട്രിക് കാര്‍ വിപണിയില്‍ കേരളം നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ഇലക്ട്രിക് കാറുകള്‍ വിറ്റഴിയുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയ്ക്ക് മാത്രം പിന്നിലായി രണ്ടാമതാണ് കേരളം.

കേരളത്തിന് പിന്നിലായി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത് ഗുജറാത്തും കര്‍ണാടകയും ആണ്. 2023ല്‍ ഇന്ത്യയില്‍ ആകെ വിറ്റഴിഞ്ഞ 82,000 ഇലക്ട്രിക് കാറുകളില്‍ 35 ശതമാനവും കേരളം, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലാണ്. ചാര്‍ജിങിനായി കൂടുതല്‍ മികച്ച സൗകര്യങ്ങളും ചാര്‍ജിങ് സ്റ്റേഷനും വന്നതാണ് ഇലക്ട്രിക് വാഹനവിപണിയുടെ കുതിപ്പിനുള്ള കാരണം.

ടാറ്റയും എം.ജിയും നെക്‌സോണ്‍, ടിയാഗോ, പഞ്ച് തുടങ്ങിയവയുടെ ഇലക്ട്രിക് പതിപ്പുകളുമായി ടാറ്റാ മോട്ടോഴ്‌സാണ് വൈദ്യുത കാര്‍ വില്‍പനയില്‍ മുന്‍നിരയില്‍ തുടരുന്നത്. കോമെറ്റ്, ഇസഡ്.എസ് ഇ.വി തുടങ്ങിയവയുമായി എം.ജി മോട്ടോര്‍ തൊട്ടുപിന്നാലെയുണ്ട്. ഹ്യുണ്ടായിയും ഇ.വി വിഭാഗത്തില്‍ കരുത്തോടെ മുന്നേറുന്നുണ്ട്. ഇന്ത്യയിലെ മൊത്തം ഇലക്ട്രിക് കാര്‍ വിപണിയില്‍ 2023ലെ വില്‍പനക്കണക്ക് പ്രകാരം 13.2 ശതമാനമാണ് കേരളത്തിന്റെ വിപണി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version