News

ആയുധ ഇറക്കുമതിയില്‍ മുന്നില്‍ ഇന്ത്യ തന്നെ !

ഇന്ത്യയുടെ ആയുധ ഇറക്കുമതി 36 ശതമാനവും റഷ്യയില്‍നിന്നാണ്

സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആര്‍ഐ) പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരായി ഇന്ത്യ തുടരുന്നു. ഡാറ്റ അനുസരിച്ച്, 2014-2018 നും 2019-2023 നും ഇടയില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതി 4.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ആയുധ വില്‍പ്പനക്കാരുടെ പ്രിയ ഇടമാണ് ഇന്ത്യ എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഇന്ത്യയുടെ ആയുധ ഇറക്കുമതി 36 ശതമാനവും റഷ്യയില്‍നിന്നാണ്.

അതെ സമയം റഷ്യന്‍ ആയുധ ഇറക്കുമതി 50 ശതമാനത്തില്‍ താഴെയായി. 2014ന് ശേഷം യുഎസാണ് ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കും ഏറ്റവും വലിയ വിതരണക്കാര്‍. പാക് ആയുധ ഇറക്കുമതി 82 ശതമാനവും ചൈനയില്‍ നിന്നുമാണ്. ഫ്രഞ്ച് ആയുധ കയറ്റുമതിയുടെ ഏറ്റവും വലിയ ഏക സ്വീകര്‍ത്താവായി ഇന്ത്യ മാറി. 2019-2023 കാലയളവില്‍ ഇത് ഏകദേശം 30 ശതമാനമാണ് ഫ്രാന്‍സില്‍ നിന്നുള്ള ആയുധ ഇറക്കുമതി.

നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിനായി 26 റാഫേല്‍ മറൈന്‍ ജെറ്റുകള്‍ വാങ്ങുന്നതിനായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതിനായുള്ള കരാര്‍ ഈ വര്‍ഷം ഒപ്പിടാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version