News

ഫോര്‍ബ്സ് ഇന്ത്യ സമ്പന്ന പട്ടിക: അഭിമാനമുയര്‍ത്തി 9 വനിതാ സംരംഭകര്‍; ദിവ്യ ഗോകുല്‍നാഥ് പുറത്ത്

പട്ടികയില്‍ നാലാം സ്ഥാനത്ത് ഇടം നേടിയ സാവിത്രി ജിന്‍ഡാലിന്റെ ആസ്തി 24 ബില്യണ്‍ ഡോളറാണ്

ഫോര്‍ബസ് ഇന്ത്യ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയത് 9 വനിതകളാണ്. ഇത് അഭിമാനിക്കാവുന്ന വലിയ നേട്ടം തന്നെയാണ്. ബില്യണര്‍മാരുടെ പട്ടികയില്‍ ആദ്യത്തെ പത്ത് പേരില്‍ വരുന്ന ഒരേയൊരു വനിത ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണ്‍ എമിററ്റസായ സാവിത്രി ജിന്‍ഡാലാണ്. പട്ടികയില്‍ നാലാം സ്ഥാനത്ത് ഇടം നേടിയ സാവിത്രി ജിന്‍ഡാലിന്റെ ആസ്തി 24 ബില്യണ്‍ ഡോളറാണ്.

ഫോബ്സ് പട്ടികയില്‍ ഇടം നേടിയ സമ്പന്നയായ അടുത്ത വനിത രേഖ ഝുന്‍ഝുന്‍വാലയാണ്. 28ാം സ്ഥാനത്താണ് രേഖ ഝുന്‍ഝുന്‍വാല എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ പ്രമുഖ നിക്ഷേപകനായ രാകേഷ് ഝുന്‍ഝുന്‍വാലയുടെ ഭാര്യയാണ് രേഖ. 7 ബില്യണ്‍ ഡോളറാണ് രേഖയുടെ ആസ്തി.

ഹാവെല്‍സ് ഇന്ത്യയുടെ ഉടമയായ വിനോദ് ഗുപ്തയാണ് ലിസ്റ്റിലെ അടുത്ത വനിത. 30ാം സ്ഥാനത്താണ് വിനോദ് ഗുപ്ത എത്തിയിരിക്കുന്നത്. വിനോദ് ഗുപ്തയും മകനായ അനില്‍ ഗുപ്തയും ചേര്‍ന്നാണ് ഹാവെല്‍സ് ഇന്ത്യ നടത്തുന്നത്. ഇരുവരുടെയും സംയോജിത ആസ്തി 6.7 ബില്യണ്‍ ഡോളറാണ്.

ലാന്റ്മാര്‍ക്ക് ഗ്രൂപ്പിന്റെ സിഇഒയായ രേണുക ജഗ്തിയാനി 44ാം സ്ഥാനത്തുണ്ട്. ഫോബ്സ് പട്ടികയില്‍ പുതുതായി ഇടം നേടുന്ന വനിതയാണ് രേണുക ജഗ്തിയാനി. 4.8 ബില്യണ്‍ ഡോളറാണ് രേണുകയുടെ ആസ്തി.
പട്ടികയില്‍ 45ാം സ്ഥാനത്ത് ലീനാ തിവാരിയുണ്ട്. യുഎസ്വി ഇന്ത്യയുടെ ഉടമയാണ് ലീനാ തിവാരി. 2022ല്‍ 51ാം സ്ഥാനത്ത് ആയിരുന്ന തിവാരിയുടെ അന്നത്തെ ആസ്തി 3.74 ബില്യണ്‍ ഡോളര്‍ ആയിരുന്നു.
മല്ലിക ശ്രീനിവാസനാണ് ഫോബ്സ് പട്ടികയില്‍ ഇടം നേടിയ അടുത്ത വനിത. 83ാം സ്ഥാനത്താണ് മല്ലിക ശ്രീനിവാസന്‍. ട്രാക്ടേഴ്സ് ആന്റ് ഫാം എക്വിപ്മെന്റ് ലിമിറ്റഡിന്റെമാനേജിംഗ് ഡയറക്ടറായ മല്ലിക ശ്രീനിവാസന്റെ ആസ്തി 2.84 ബില്യണ്‍ ഡോളറാണ്.

തെര്‍മാക്സ് കമ്പനിയെ നയിച്ചിരുന്ന അനു ആഗയാണ് പട്ടികയില്‍ ഇടം നേടിയ അടുത്ത വനിത. 87ാം സ്ഥാനത്താണ് അനു ആഗ എത്തിയിരിക്കുന്നത്. ഇവരുടെ ആകെ ആസ്തി 2.7 ബില്യണ്‍ ഡോളറാണ്.


നൈക്കയുടെ സ്ഥാപകയും സിഇഒയുമായ ഫാല്‍ഗുനി നയാറാണ് ഫോബ്സ് പട്ടികയില്‍ ഇടം നേടിയ അടുത്ത വനിത. 88ാം സ്ഥാനത്താണ് ഫാല്‍ഗുനി എത്തിയിരിക്കുന്നത്. 2.65 ബില്യണ്‍ ഡോളറാണ് ഫാല്‍ഗുനി നയാറിന്റെ ആസ്തി. 2021 ല്‍ പട്ടികയില്‍ നൈക്കയും ഇടം നേടിയിരുന്നു. അന്ന്, സ്വപ്രയത്നത്താല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതാ സംരംഭകയായി മാറി ഫാല്‍ഗുനി നയാര്‍.

ബയോകോണിന്റെ സ്ഥാപക കിരണ്‍ മജുംദാര്‍ ഷോയാണ് ഫോബ്സ് പട്ടികയില്‍ ഇടം നേടിയിരിക്കുന്ന അടുത്ത വനിത. 92ാം സ്ഥാനത്താണ് കിരണ്‍ മജുംദാര്‍ ഷോ എത്തിയിരിക്കുന്നത്. 2.52 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തി.

ഇന്ത്യയിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ സഹസ്ഥാപകയും മലയാളിയുമായ ദിവ്യ ഗോകുല്‍നാഥ് ഇക്കൊല്ലം പട്ടികയില്‍ നിന്ന് പുറത്തായി. ബൈജൂസ് നേരിടുന്ന വലിയ പ്രതിസന്ധി മൂലമുണ്ടായ ആസ്തി ശോഷണമാണ് ദിവ്യക്ക് തിരിച്ചടിയായത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version