ഇന്റര്‍ ഗ്ലോബ് ഏവിയേഷനില്‍ ഒരു മെഗാ ഡീല്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു…….രാകേഷ് ഗാംഗ് വാളിന്റെ നേതൃത്വത്തിലുള്ള ഗാംഗാവാള്‍ കുടുംബം ഒരു ബ്ലോക്ക് ട്രേഡ് വഴി 450 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏകദേശം 3, 735 കോടി രൂപ. ഇത് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സഹസ്ഥാപകന്റെ നിലവിലുള്ള ഓഹരി കുറയ്ക്കലിന്റെ പശ്ചാത്തലത്തിലെ ഏറ്റവും വലുതാണ്.
2022 സെപ്റ്റംബറില്‍ , 2000 കോടി രൂപയുടെ 2.8 ശതമാനമാണ് കുടുംബം വിറ്റഴിച്ചത്. ഫെബ്രുവരിയില്‍ 4 ശതമാനം ഓഹരി 2,900 കോടി രൂപയ്ക്ക വിറ്റു. ഏറ്റവും പുതിയ സ്റ്റോക്ക് എക്സ്ചേഞ്ച് കണക്കുകള്‍ പറയുന്നത് , ഫെബ്രുവരിയില്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ബോര്‍ഡില്‍ നിന്ന് രാകേഷ് ഗാംഗ് വാള്‍ പടിയിറങ്ങുമ്പോള്‍ കുടുംബത്തിന് 29.72 ശതമാനം ഓഹരിയുണ്ട്. ബോര്‍ഡില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗാംഗവാള്‍ പറഞ്ഞത്, കുടുംബം അതിന്റെ ഓഹരികള്‍ ഘട്ടം ഘട്ടമായി നേര്‍പ്പിക്കുമെന്നാണ്. ഗാംഗാ വാള്ഡ കുടുംബം ഏകദേശം 4 ശതമാനം ഓഹരികള്‍ ഓഫ്ലോഡ് ചെയ്യാന്‍ പദ്ധതിയിടുന്നതായും ഒരാള്‍ പറഞ്ഞു.
മണികണ്‍ട്രോളിന്റെ ഡീല്‍ നിബന്ധനകളനുസരിച്ച് ഓഫര്‍ ഫ്ളോര്‍ പ്രൈസ് ഒരു ഷെയറിന് 2 400 രൂപയാണ്. ഇത് 5.8 ശതമാനം കിഴിവ് ആണ് കാണിച്ചിരിക്കുന്നത്.
ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ നിലവിലെ വിപണി മൂല്യം ഏകദേശം 98, 313 കോടി രൂപയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വില 22 ശതമാനത്തിലധികം ഉയര്‍ന്നിട്ടുണ്ട്.