ശക്തമായ രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവിട്ട് ഫെഡറല്‍ ബാങ്ക്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 953.82 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ രണ്ടാം പാദത്തില്‍ 703 കോടി രൂപയായിരുന്നു അറ്റാദായം. 35 ശതമാനം വര്‍ധനയാണ് അറ്റാദാത്തില്‍ ഉണ്ടായത്. എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണിത്.
ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസിലും ഗണ്യമായ വളര്‍ച്ച ദൃശ്യമായി. 4,25,685.12 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് കഴിഞ്ഞ പാദത്തില്‍ നടത്തിയത്. 1,324.45 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാവും ബാങ്ക് സ്വന്തമാക്കി.
രണ്ടാം പാദത്തില്‍ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 2.26 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍എന്‍പിഎ) 0.64 ശതമാനമായും ബാങ്ക് കുറച്ചു. മറ്റ് പ്രധാന മേഖലകളിലും ബാങ്ക് ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം നിക്ഷേപം 23.12 ശതമാനം വര്‍ദ്ധിച്ചു.
കൂടാതെ, രണ്ടാം പാദത്തിലെ ബാങ്കിന്റെ അറ്റ പലിശ വരുമാനം (എന്‍ഐഐ) ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2,056.42 കോടി രൂപയിലെത്തി. 16.72 ശതമാനം വളര്‍ച്ചാ നിരക്കാണ് പലിശ വരുമാനത്തിലുണ്ടായത്.
”ഞങ്ങളുടെ പല സംരംഭങ്ങളും നന്നായി ഒത്തുചേരുന്നതിന്റെ സൂചനയാണ് ക്യു 2 ഫലങ്ങള്‍, എക്കാലത്തെയും ഉയര്‍ന്ന ലാഭം നല്‍കാന്‍ ഇത് ഞങ്ങളെ സഹായിച്ചു.” ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.