Business & Corporates

കോണ്‍ടെന്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിക്കുള്ള അവാര്‍ഡ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്

കോണ്‍ടെന്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിക്കുള്ള 2023ലെ ബിഎഫ്എസ്‌ഐ അവാര്‍ഡ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്

ഇന്ത്യയിലെ പ്രമുഖ എന്‍ബിഎഫ്‌സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് കോണ്‍ടന്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിക്കുള്ള അവാര്‍ഡ്. ഇ4എം ഗ്രൂപ്പിന്റെ പിച്ച് ബിഎഫ്എസ്‌ഐ മാര്‍ക്കറ്റിംഗ് അവാര്‍ഡ്, 2023ല്‍ ഏറ്റവും ഫലപ്രദമായ കോണ്‍ടെന്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിക്കുള്ള അവാര്‍ഡാണ് കമ്പനി സ്വന്തമാക്കിയത്. വിജയകരമായ വിപണന തന്ത്രങ്ങള്‍ക്കായി നല്‍കുന്ന അവാര്‍ഡ്, മുത്തൂറ്റ് മിനിയുടെ ‘നിങ്ങളാണ് പ്രധാനം, നിങ്ങളുടെ സ്വപ്നങ്ങളാണ് പ്രധാനം’ എന്ന പ്രചാരണത്തിനാണ് ലഭിച്ചത്. മുത്തൂറ്റ് മിനിയുടെ ആഗോള മാര്‍ക്കറ്റിംഗ് മേധാവി കിരണ്‍ ജെയിംസാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

യുവതലമുറയുമായുള്ള മുത്തൂറ്റ് മിനിയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനി എന്ന ബ്രാന്റിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും അവരുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നതിനുമായാണ് അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ ഹൃദ്യമായ ഫിലം രൂപകല്പന ചെയ്തത്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ ഭാഷകളില്‍ ഫിലിം അവതരിപ്പിച്ചു. യൂട്യൂബില്‍ 20 ദശലക്ഷം കാഴ്ചക്കാരും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി വേറൊരു 20 ദശലക്ഷം പേരും ഫിലിം കണ്ടു. 300 ലധികം പ്രാദേശിക ദേശീയ മാധ്യമങ്ങളില്‍ സാമൂഹികമായി ശാക്തീകരിക്കുന്ന ഈ ബ്രാന്റ് ഫിലിമിനെക്കുറിച്ച് വന്നു. മാത്രമല്ല, ട്വിറ്ററില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തു.

വെബ്‌സൈറ്റ് ട്രാഫിക്കിലെ കുതിപ്പും ബ്രാന്റ് അവബോധത്തിലെ ശ്രദ്ധേയമായ വര്‍ധനയും പ്രചാരണത്തിന്റെ സ്വാധീനം തെളിയിച്ചു. കൂടാതെ, ഇത് സ്ത്രീകളിലുണ്ടാക്കിയ സ്വാധീനം മൂലം മുത്തൂറ്റ് മിനി യുടെ ഓഫറുകളെക്കുറിച്ചുള്ള അവബോധത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ്മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് ഗ്ലോബല്‍ മാര്‍ക്കറ്റിങ്ങ് ആന്‍ഡ് പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് മേധാവി കിരണ്‍ ജെയിംസ് പറഞ്ഞു. ഉള്ളടക്കത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ളതാണ് പ്രചരണം. സ്വപ്നങ്ങളെ പിന്തുടരുന്നതിനും അതെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള വൈകാരിക യാത്രയെ പ്രതിധ്വനിക്കുന്ന തരത്തിലാണ് പ്രചാരണം തയ്യാറാക്കിയിരുന്നത്.

സ്ത്രീ ശാക്തീകരണ ഉള്ളടക്കം നന്നായി പ്രയോജനപ്പെടുത്തുന്നതിലൂടെ ശക്തമായ ഒരു പിആര്‍ നേടിയെടുക്കാന്‍ കഴിഞ്ഞെന്നും വിവിധ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം വൈറലാകുമെന്ന് ഉറപ്പിക്കും വിധം തയ്യാറാക്കിയതായിരുന്നു തങ്ങളുടെ തന്ത്രമെന്നും അത് ഹൃദയത്തെ സ്പര്‍ശിച്ചെന്ന് മാത്രമല്ല, ആളുകളുടെ ഓര്‍മയില്‍ തങ്ങളുടെ ബ്രാന്‍ഡിനെ നിലനിര്‍ത്തുകയും ചെയ്തുവെന്നും കിരണ്‍ ജെയിംസ് പറഞ്ഞു. പരിമിതമായ രീതിയില്‍ തന്ത്രപരമായ ആസൂത്രണത്തിലൂടെ വിജയകരമായ പ്രചാരണങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ഈ നേട്ടം തെളിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version