News

ഇന്ത്യയില്‍ ഇന്നൊവേഷന്‍ രംഗത്ത് വന്‍ വളര്‍ച്ച; പേറ്റന്റുകള്‍ വര്‍ധിച്ചു

പ്രതിദിനം ശരാശരി 247 പേറ്റന്റ് അപേക്ഷകള്‍ 2023ല്‍ ഫയല്‍ ചെയ്ത് ഇന്ത്യ ഈ രംഗത്ത് റെക്കോര്‍ഡ് ഇടുകയാണ്

കണ്ടു പിടുത്തങ്ങള്‍ വികസനത്തിന്റെ ജീവ നാഡികളാണ്. അതിനാല്‍ തന്നെ ഇന്ത്യയില്‍ വികസന പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് സൂചിയോപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്തകളാണ് പേറ്റന്റുകളുടെ കാര്യത്തില്‍ ലഭിക്കുന്നത്. പ്രതിദിനം ശരാശരി 247 പേറ്റന്റ് അപേക്ഷകള്‍ 2023ല്‍ ഫയല്‍ ചെയ്ത് ഇന്ത്യ ഈ രംഗത്ത് റെക്കോര്‍ഡ് ഇടുകയാണ്.

90,300 പേറ്റന്റ് അപേക്ഷകളാണ് 2023ല്‍ ലഭിച്ചതെന്ന് എസ്.ബി.ഐ റിസര്‍ച്ച്, ഇന്ത്യ പേറ്റന്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നു. വളര്‍ച്ചാ നിരക്ക് 17 ശതമാനം. രാജ്യത്ത് 8.4 ലക്ഷം പേറ്റന്റ് അപേക്ഷകളാണ് 2023ല്‍ ഡിസംബര്‍വരെ ഫയല്‍ ചെയ്തിരിക്കുന്നത്.

പേറ്റന്റുകളുടെ കാര്യത്തില്‍ പ്രതിവര്‍ഷം 6,95,400 രാജ്യാന്തര അപേക്ഷകള്‍ സമര്‍പ്പിക്കുന്ന ചൈന ഒന്നാമതാണ്. യു.എസ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മ്മനി എന്നിവയാണ് തൊട്ടുപിന്നില്‍. ഇന്ത്യ പേറ്റന്റ് ഫയലിംഗില്‍ ഏഴാം സ്ഥാനത്തും ട്രേഡ്മാര്‍ക്കില്‍ അഞ്ചാം സ്ഥാനത്തുമാണ്.കമ്പ്യൂട്ടര്‍, ബയോ മെഡിക്കല്‍സ് എന്നിവയിലും കെമിസ്ട്രി, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് മേഖലകളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version