News

ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി ”സമാശ്വാസം” ടെലിമെഡിസിന്‍ പദ്ധതിയുമായി അമൃത ആശുപത്രി

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

സംസ്ഥാനത്തെ ആദിവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി അമൃത ആശുപത്രി നടപ്പാക്കുന്ന ടെലിമെഡിസിന്‍ പദ്ധതിയായ ”സമാശ്വാസം” പദ്ധതിക്ക് തുടക്കമായി. ആധുനിക ചികിത്സ സംവിധാനങ്ങള്‍ കുറവുള്ള വയനാട്ടിലെ മുട്ടിലും, വള്ളിയൂര്‍ക്കാവിലും നടപ്പാക്കി തുടങ്ങിയ പദ്ധതി ആദിവാസി വിഭാഗങ്ങള്‍ കൂടുതലായുള്ള സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കാനാണ് ഉദേശിക്കുന്നത്.

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ വനവാസികള്‍ക്കിടയിലുള്ള ക്ഷയരോഗമടക്കം കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം ശ്വാസകോശ പുനരധിവാസ ചികിത്സയും പുകയില ഉപയോഗ നിയന്ത്രണ ചികിത്സയും പദ്ധതിയുടെ ലക്ഷ്യമാണ്. ശ്വാസകോശ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പ്രാണധാര എന്ന ടെലിമെഡിസിന്‍ യോഗയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version