ലുലു ഗ്രൂപ്പ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ടവറുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു. ഇതിലൊടെ വമ്പന്‍ അവസരമാണ് ഐടി മേഖലയില്‍ തുറക്കുന്നത്. 12.74 ഏക്കറില്‍ 33 ലക്ഷം ചതുരശ്ര അടിയില്‍ 30 നിലകളിലായി ഒരുങ്ങുന്ന ഇരട്ട ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 97 ശതമാനം കഴിഞ്ഞു. ഒക്ടോബര്‍-നവംബറോടെ ഇരട്ട ടവറുകള്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
153 മീറ്ററാണ് ടവറിന്റെ ഉയരം. മുപ്പതിനായിരം ഐ.ടി പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ പറ്റുന്ന സ്പേസാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 1,400 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഈ പ്രൊജക്റ്റില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷംപേര്‍ക്കുള്ള തൊഴിലിടം ഐ.ടി ഇന്‍ഫ്സ്ട്രക്ചര്‍ രംഗത്ത് സ്ഥാപിക്കുകയാണ് ലക്്ഷ്യം.
2,000ത്തോളം സീറ്റുകളുള്ള ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കായുള്ള ക്രഷ് സൗകര്യം, ജിം, റീറ്റെയ്ല്‍ സ്പേസ്, കഫേ, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഡേറ്റ സെന്റര്‍ സൗകര്യം, മാലിന്യ സംസ്‌കരണ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയവയെല്ലാം പ്രത്യേകതകളാണ്.
3000ത്തില്‍ പരം കാറുകള്‍ക്കുള്ള റോബോട്ടിക് കാര്‍പാര്‍ക്കിംഗ് സൗകര്യമാണ് ഇവിടെയുള്ളത്. മൊത്തം ടവറില്‍ 4,400 ഓളം കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും.