അബുദാബിയില്‍ കാംപസ് തുടങ്ങാനുള്ള ഐഐടി ഡെല്‍ഹിയുടെ തീരുമാനം രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജുക്കേഷന്‍ ആന്‍ഡ് നോളജും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്റെയും മോദിയുടെയും സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിടല്‍.