News

വനിത സംരംഭക പദ്ധതിയുമായി നിതി ആയോഗ്

നിതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം (ഡബ്ല്യുഇപി) വഴിയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) വികസിപ്പിക്കാന്‍ സഹായം നല്‍കുന്നത്

ഒരു ലക്ഷം വനിതാ സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്ന പദ്ധതിയുമായി നിതി ആയോഗ്. നിതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം (ഡബ്ല്യുഇപി) വഴിയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) വികസിപ്പിക്കാന്‍ സഹായം നല്‍കുന്നത്.

പ്രമുഖ ഓണ്‍ലൈന്‍ ബ്യൂട്ടി സര്‍വീസ് കമ്പനിയായ ‘അര്‍ബന്‍ കമ്പനിയുമായി’ സഹകരിച്ചാണ് പദ്ധതി. വനിതാ സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ക്കായിരിക്കും പദ്ധതിയുടെ ഭാഗമാകാന്‍ അവസരമുണ്ടാകുക. വിവിധ വായ്പ പദ്ധതികള്‍ക്കു പുറമേ തിരഞ്ഞെടുക്കപ്പെടുന്ന വനിതാ സംരംഭകര്‍ക്ക് വ്യവസായ വിപുലീകരണത്തിന്റെ പല മേഖലകളെക്കുറിച്ച് ക്ലാസുകള്‍ നല്‍കും.

നൈപുണ്യവികസനം, നിയമവശങ്ങള്‍, ധനകാര്യം, മാര്‍ക്കറ്റിങ്, സംരംഭക വികസനം, നെറ്റ്‌വര്‍ക്കിങ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. പദ്ധതിയിലൂടെ ശേഖരിക്കുന്ന സ്ഥിതിവിവരക്കണക്കുകളും പഠനങ്ങളും ഉപയോഗിച്ച് വിവിധ മാതൃകകള്‍ വികസിപ്പിക്കുന്നതിനും രാജ്യ വ്യാപകമായി വനിതാ എംഎസ്എംഇകളെ പരിപോഷിപ്പിക്കാനും നിതി ആയോഗ് ലക്ഷ്യമിടുന്നു. ഡബ്ല്യുഇപി വെബ്‌സൈറ്റില്‍ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version