News

മിയ, വയസ് 16, യുട്യൂബ് സമ്പാദ്യം കോടികള്‍ !

ഫിലിപ്പീന്‍ സ്വദേശിയായ ഈ പതിനൊന്നുകാരി ഇപ്പോള്‍ അമേരിക്കയിലാണ് താമസം

മിയ ദി ഫുള്‍ ടൈം കിഡ് എന്ന യുട്യൂബ് ചാനലിന്റെ ഉടമയാണ് ജെറിമിയ എന്ന മിയ. ഫിലിപ്പീന്‍ സ്വദേശിയായ ഈ പതിനൊന്നുകാരി ഇപ്പോള്‍ അമേരിക്കയിലാണ് താമസം. ജെറിമിയയുടെ വീഡിയോഗ്രാഫറായ പിതാവാണ് യുട്യൂബ് വ്ലോഗ്ഗിംഗിനെ പറ്റി രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെറിമിയയോട് പറയുന്നത്. കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ഏറെ ഇഷ്ടമുള്ള ജെറിമിയക്ക് അത് രസകരമായ ഒരു അവസരമായി തോന്നി. പഠിക്കുന്ന കുട്ടികള്‍ക്കായുള്ള ചില ടിപ്സ് ആണ് ആദ്യമായി ജെറിമിയ ചെയ്തത്. പിതാവ് യുട്യൂബില്‍ പങ്കുവച്ച ആ വീഡിയോ തനിക്ക് പരിചയം പോലും ഇല്ലാത്ത നിരവധി ആളുകള്‍ കാണുകയും കമന്റുകള്‍ ഇടുകയും ചെയ്യുന്നത് കണ്ടപ്പോള്‍ കുട്ടിക്ക് ആവേശമായി.

കൂടുതല്‍ വീഡിയോകള്‍ ചെയ്യാന്‍ ജെറിമിയ തന്നെയാണ് ആവശ്യപ്പെട്ടത്. യുട്യൂബ് തരംഗം വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. യുട്യൂബ് വ്ലോഗ്ഗിംഗിന്റെ സാധ്യതകളെ പറ്റി പിതാവ് കൂടുതല്‍ അന്വേഷിച്ചു. അതിനുശേഷം മിയ ഫുള്‍ ടൈം കിഡ് എന്ന പേരില്‍ ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചു. പഠിക്കുന്ന കുട്ടികള്‍ക്കായുള്ള ടിപ്സ്, വിവിധയിനം കളികള്‍, കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് മാതാപിതാക്കള്‍ക്കായുള്ള ടിപ്സ് എന്നിവയാണ് ജെറിമിയ തന്റെ യൂട്യൂബിലൂടെ പങ്കു വച്ചത്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ധിച്ചു വന്നു. കണക്കും ശാസ്ത്രവും ഇംഗ്ലീഷും ഒക്കെ എങ്ങനെ എളുപ്പത്തില്‍ പഠിച്ചെടുക്കാം എന്ന് മിയ തന്റെ വീഡിയോയിലൂടെ പറഞ്ഞപ്പോള്‍ അത് കാണാന്‍ മാതാപിതാക്കളും കുട്ടികളും ഒരു പോലെ തല്‍പരരായി. യുട്യൂബില്‍ കാഴ്ചക്കാരുടെ എണ്ണം വര്‍ധിച്ചതോടെ മികച്ച വരുമാനം മിയയുടെ ബാങ്ക് അകൗണ്ടിലേക്ക് എത്തിത്തുടങ്ങി.പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 9 ലക്ഷം രൂപയുടെ വരുമാനം ഈ മിടുക്കിക്കുട്ടി യൂട്യൂബിലൂടെ നേടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version