റീറ്റെയ്ല്‍ വായ്പ ബിസിനസ്സിലേക്കും ചുവടുവെച്ച് ഗൂഗിള്‍. ഇനി മുതല്‍ ഗൂഗിള്‍ പേ ആപ്ലിക്കേഷനില്‍ ചെറുകിട വായ്പകളും ലഭ്യമാകും. ചെറിയ ബിസിനസ്സുകളെ പിന്തുണയ്ക്കാനാണ് ഉദ്ദേശ്യമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഇന്ത്യയിലെ കച്ചവടക്കാര്‍ക്ക് ചെറിയ വായ്പകളാണ് ആവശ്യം. അതുകൊണ്ടാണ് ഗൂഗിള്‍ പേ ആപ്‌ളിക്കേഷനില്‍ ഇപ്പോള്‍ ചെറുകിട വായ്പക്കുള്ള ഓപ്ഷനും ലഭ്യമാക്കിയിരിക്കുന്നത് എന്നാണ് ഗൂഗിള്‍ ഇന്ത്യ പറയുന്നത്.
15,000 രൂപ മുതലുള്ള വായ്പകള്‍ കമ്പനി ബിസിനസുകള്‍ക്ക് വായ്പ നല്‍കും. 111 രൂപ മുതല്‍ തിരിച്ചടവ് നടത്താം. ഡിഎംഐ ഫിനാന്‍സുമായി ചേര്‍ന്നാണ് ടെക്ക് ഭീമന്‍ വായ്പാ സര്‍വീസുകള്‍ നല്‍കുന്നത്.
ഇ പേ ലേറ്ററുമായി ചേര്‍ന്ന്, ഗൂഗിള്‍ പേ, കച്ചവടക്കാര്‍ക്കായി ക്രെഡിറ്റ് ലൈനും നല്‍കിയിട്ടുണ്ട്. അവരുടെ മൂലധന ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്.