20 വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കി വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (TRINS). സ്‌കൂള്‍ 20 വര്‍ഷം പിന്നിടുന്നതിന്റെ ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് സ്ഥാപക ദിനമായ ഓഗസ്റ്റ് 19ന് തുടക്കം കുറിച്ചു. ചടങ്ങില്‍ അക്കാഡമിക് തലത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ഗവര്‍ണര്‍ അനുമോദിച്ചു. കേരളത്തില്‍ കേംബ്രിഡ്ജും ഐബിയും അന്താരാഷ്ട്ര പാഠ്യപദ്ധതിയില്‍ അവതരിപ്പിച്ച ആദ്യത്തെ സ്‌കൂളാണ് ട്രിന്‍സെന്നും, ഐസിഎസ്ഇയ്ക്കൊപ്പം 3 പാഠ്യപദ്ധതികള്‍ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനത്തെ ഏക ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സ്ഥാപകന്‍ ആകുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും ചെയര്‍മാന്‍ ജോര്‍ജ് എം തോമസ് പറഞ്ഞു. പഠനത്തിലും പരിചരണത്തിലും ഒരുപോലെ താത്പര്യമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സപ്നു ജോര്‍ജ് പറഞ്ഞു.
20 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 3,00,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്‌കൂള്‍. കേരളീയ വാസ്തുവിദ്യയില്‍ സജ്ജീകരിച്ചിരിക്കുന്ന ക്ലാസ്സ് മുറികള്‍, സയന്‍സ് പാര്‍ക്ക്, 25 മീറ്റര്‍ നീന്തല്‍ക്കുളം, ഫുട്‌ബോള്‍, ടെന്നീസ്, ബാസ്‌കറ്റ്‌ബോള്‍, ക്രിക്കറ്റ്, അത്‌ലറ്റിക്‌സ് എന്നിവയ്ക്ക് സൗകര്യമൊരുക്കുന്ന സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകളും ഉണ്ട്. ഡേ-കം-റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഉള്‍പ്പെടുന്ന ട്രിന്‍സില്‍ ഏകദേശം 700 വിദ്യാര്‍ത്ഥികളും 150 അംഗങ്ങളുമുണ്ട്.
പഠനത്തിലും പരിചരണത്തിലും ഒരുപോലെ താത്പര്യമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സപ്നു ജോര്‍ജ്
ടെക്‌നോപാര്‍ക്കിലും ശാസ്തമംഗലത്തും സ്ഥിതി ചെയ്യുന്ന TRINS ELC, കുസാറ്റുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന തിരുവനന്തപുരത്തെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്, കൊച്ചിയില്‍ ചാര്‍ട്ടര്‍ സ്‌കൂള്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവ ട്രിന്‍സ് ഗ്രൂപ്പിന്റെ ഭാഗമാണ്.
The Profit is a multi-media business news outlet.