News

നീരജ് ചോപ്ര എവറെഡി ബ്രാന്‍ഡ് അംബാസഡര്‍

ബാറ്ററി വിഭാഗത്തില്‍ പകരംവയ്ക്കാനില്ലാത്ത മുന്‍നിരക്കാരാണ് എവറെഡി

ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ബ്രാന്‍ഡായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് (ഇഐഐഎല്‍), ജാവലിന്‍ത്രോയിലെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവും ലോക ഒന്നാം നമ്പര്‍ താരവുമായ നീരജ് ചോപ്രയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.

ബ്രാന്‍ഡിന്റെ പുതിയ അള്‍ട്ടിമ ആല്‍ക്കലൈന്‍ ബാറ്ററി സീരീസിന്റെ അവതരണം വഴി മികവിനും നൂതനത്വത്തിനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന എവറെഡിയെ സംബന്ധിച്ചിടത്തോളം നീരജ് ചോപ്രയുമായുള്ള സഹകരണം ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും. ഇന്ത്യയില്‍ നിലവില്‍ ആവശ്യമായ ഹൈ-ഡ്രെയിന്‍ ഉപകരണങ്ങളില്‍ ഏറെകാലം നിലനില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ യുവാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ബ്രാന്‍ഡ് ലക്ഷ്യമിടുന്നുണ്ട്.

ബാറ്ററി വിഭാഗത്തില്‍ പകരംവയ്ക്കാനില്ലാത്ത മുന്‍നിരക്കാരാണ് എവറെഡി. നിലവിലെ ഏഷ്യന്‍ ഒളിമ്പിക്‌സ് ചാമ്പ്യനായ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ നിലവില്‍ ലോക ഒന്നാം നമ്പര്‍ താരവുമാണ്. തങ്ങളുടെ മേഖലകളില്‍ ഒന്നാം സ്ഥാനക്കാരെന്ന അഭിമാനകരമായ പദവികളാണ് എവറെഡിയും നീരജ് ചോപ്രയും വഹിക്കുന്നത്.

വിജയത്തിലേക്കുള്ള നീരജ് ചോപ്രയുടെ ശ്രദ്ധേയമായ യാത്ര ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നുണ്ട്. കൂടുതല്‍ കാലം പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടങ്ങള്‍ക്കും ഗാഡ്‌ജെറ്റുകള്‍ക്കും 400% കൂടുതല്‍ പവര്‍ അള്‍ട്ടിമ ബാറ്ററികളുടെ പുതിയതും മെച്ചപ്പെടുത്തിയതുമായ ആല്‍ക്കലൈന്‍ ശ്രേണി വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version