മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ഏപ്രില്‍-ജൂണ്‍ ആദ്യ പാദത്തില്‍ 12.2 % വര്‍ധനയോടെ 4,863 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിലയന്‍സ് ജിയോ 4,335 കോടി രൂപ അറ്റാദായം നേടിയിരുന്നു.
റിപ്പോര്‍ട്ട് ചെയ്ത പാദത്തില്‍ റിലയന്‍സ് ജിയോയുടെ മൊത്തം വരുമാനം ഒരു വര്‍ഷം മുമ്പ് 21,995 കോടി രൂപയില്‍ നിന്ന് 24,127 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2022 ജൂണ്‍ പാദത്തിലെ 21,873 കോടി രൂപയില്‍ നിന്ന് 9.9 ശതമാനം വര്‍ധിച്ച് 24,042 കോടി രൂപയായി.