News

പുതിയ ജോലിക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും!

വികാസനോന്മുഖമായ കാഴ്ചപ്പാടിനൊപ്പം യുവതയെ പിന്തുണയ്ക്കുന്ന നടപടി കൂടിയാണിത്

പുതിയതായി ജോലിക്കു കയറുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.സംഘടിത മേഖലയില്‍ ജോലിക്കു കയറുന്നവര്‍ക്കുവേണ്ടിയുള്ളതാണ് ഈ സ്‌കീം. ഏറെ പ്രതീക്ഷയോടു കൂടിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. വികാസനോന്മുഖമായ കാഴ്ചപ്പാടിനൊപ്പം യുവതയെ പിന്തുണയ്ക്കുന്ന നടപടി കൂടിയാണിത്.

പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നല്‍കുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി അറിയിച്ചു. നിലവില്‍ 210 ലക്ഷം യുവാക്കള്‍ക്ക് ഇതു ഗുണകരമാകും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version