പ്രധാനമന്ത്രി സൂര്യോദയ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഒരുകോടി വീടുകളില്‍ പുരപ്പുറ സൗരോര്‍ജ പദ്ധതി സ്ഥാപിക്കുന്നതിന് തീരുമാനമായി. സൂര്യവംശി ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി അയോധ്യ സന്ദര്‍ശിച്ചശേഷം ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ”പ്രധാനമന്ത്രി സൂര്യോദയ യോജന”യ്ക്കു തുടക്കംകുറിക്കുന്ന പദ്ധതികള്‍ ആരംഭിച്ചത്.
വൈദ്യുതി ബില്‍ കുറയ്ക്കുന്നതിനും വൈദ്യുതി ആവശ്യങ്ങള്‍ക്കായി സ്വയംപര്യാപ്തരാക്കുന്നതിനും മേല്‍ക്കൂരയുള്ള ഓരോ വീടിനും സൂര്യശക്തി പ്രയോജനപ്പെടുത്താമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
താഴ്ന്ന-ഇടത്തരം വരുമാനമുള്ള വ്യക്തികള്‍ക്കു വൈദ്യുതി നല്‍കാനും മിച്ച വൈദ്യുതി ഉല്‍പ്പാദനത്തിന് അധിക വരുമാനം വാഗ്ദാനം ചെയ്യാനും പ്രധാനമന്ത്രി സൂര്യോദയ യോജന ലക്ഷ്യമിടുന്നു.പുരപ്പുറ സൗരോര്‍ജപദ്ധതി വ്യാപകമാക്കുന്നതിന് ജനങ്ങളെ സൗരോര്‍ജത്തെ പറ്റി ബോധവത്കരിക്കുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
