News

ഗൂഗിള്‍ പേ’ സേവനം അവസാനിപ്പിക്കുന്നു; പകരക്കാരന്‍ ഗൂഗിള്‍ വാലറ്റ്!

അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുളളത്

ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ പേ അമേരിക്കയടക്കം രാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ ഭയക്കേണ്ടതായി ഒന്നുമില്ല എന്നത് ആശ്വാസകരമാണ്. ഗൂഗിള്‍ പേക്ക് പകരമായി, ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് പുതിയ നിര്‍ദേശം.

അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിള്‍ പേ ആപ്പിന്റെ സേവനം നിര്‍ത്താന്‍ കാരണം. ജൂണ്‍ നാലാം തീയതി വരെ മാത്രമേ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയില്‍ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍ സേവനം തുടരും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version