News

ഫിന്‍ടെക് കമ്പനി യുഗോട്എഗിഫ്റ്റ് ഡോട് കോം ഇന്‍ഫോപാര്‍ക്കില്‍

ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം കമ്പനിയുടെ ഇന്ത്യ എംഡിയും സിടിഒയുമായ അഷിന്‍ കെ എന്‍ നിര്‍വഹിച്ചു

പ്രമുഖ ഫിന്‍ടെക് കമ്പനിയായ യുഗോട്എഗിഫ്റ്റ്‌റ് ഡോട് കോം കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം കമ്പനിയുടെ ഇന്ത്യ എംഡിയും സിടിഒയുമായ അഷിന്‍ കെ എന്‍ നിര്‍വഹിച്ചു.

ജ്യോതിര്‍മയ കെട്ടിടത്തലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നേരിട്ടും ഹൈബ്രിഡ് രീതിയിലുമായി അമ്പതിലധികം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മികച്ച നൈപുണ്യശേഷിയുള്ള ജീവനക്കാരെ ലഭിക്കുമെന്നത് കൊച്ചിയുടെ പ്രത്യേകതയാണെന്ന അഷിന്‍ കെ എന്‍ പറഞ്ഞു. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് വരും നാളുകളില്‍ കൂടുതല്‍ വികസനം ഉണ്ടാകും. പ്രവര്‍ത്തനം വിപുലീകരിക്കുന്നതോടെ കൊച്ചിയില്‍ 250 ലേറെ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ആശംസകള്‍ അറിയിച്ചു. സിഎസ്ഇസെഡ് അസി. ഡെവലപ്മന്റ് കമ്മീഷണര്‍ വിനീത വിജയന്‍, ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

അഞ്ച് ജീവനക്കാരുമായി 2019 ല്‍ പ്രവര്‍ത്തനമാരംഭിച്ച യുഗോട്എഗിഫ്റ്റ് 2020 ല്‍ കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കില്‍ ഓഫീസ് തുടങ്ങി. 2023 ല്‍ ഗവ. സൈബര്‍പാര്‍ക്കില്‍ തന്നെ നാല് ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ചത്.

മിഡില്‍ ഈസ്റ്റിലെ ഡിജിറ്റല്‍ ഗിഫ്റ്റ് കാര്‍ഡ് സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ കമ്പനിയാണ് യുഗോട്എഗിഫ്റ്റ് ഡോട് കോം. ബിസിനസ്സുകള്‍ക്കും ഉപഭോക്താക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നത് എളുപ്പമാക്കുന്ന നൂതനവും സുരക്ഷിതവുമായ പ്ലാറ്റ്‌ഫോമുകളാണിത്. ജീവനക്കാര്‍ക്ക് സമ്മാനം നല്‍കുക, ലോയല്‍റ്റി പ്രോഗ്രാമുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുക, പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ സമ്മാനങ്ങള്‍ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഗിഫ്റ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനും കൈകാര്യം ചെയ്യാനും സ്ഥാപനങ്ങളെ ഇത് സഹായിക്കുന്നു.

എന്‍ഡ്-ടു-എന്‍ഡ് സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന യുഗോട്എഗിറ്റ് ഡിജിറ്റല്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ എളുപ്പത്തില്‍ നിര്‍മ്മിക്കാനും, പങ്കിടാനും, കൈകാര്യം ചെയ്യാനും ബ്രാന്‍ഡുകളെ സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണ് നല്‍കുന്നത്. യുബര്‍, താജ്, വെസ്റ്റ്‌സൈഡ്, ടൂറിസം, ട്രാവല്‍ വിമാനയാത്ര തുടങ്ങി വിവിധ മേഖലകളിലെ ഗിഫ്റ്റ് വൗച്ചറുകള്‍ ഇതിലൂടെ നല്‍കാന്‍ സാധിക്കും.

ആയിരത്തിലധികം ബ്രാന്‍ഡ് പങ്കാളികളും 2,500-ല്‍ അധികം ബിസിനസ്സുകളും യുഗോട്എഗിഫ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ലോയല്‍റ്റി പ്രോഗ്രാമുകള്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും, റീട്ടെയിലര്‍മാര്‍ക്കും ഇവരുടെ സേവനങ്ങള്‍ ലഭ്യമാണ്. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യവും യുഗോട്എഗിഫ്റ്റിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version