News

കൊച്ചി വിമാനത്താവളത്തില്‍ 20 സെക്കന്‍ഡില്‍ ഇമിഗ്രേഷന്‍

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണ് തിങ്കളാഴ്ച മുതല്‍ ഇവിടെ നടപ്പാക്കുന്നത്

ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ലളിതമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണ് തിങ്കളാഴ്ച മുതല്‍ ഇവിടെ നടപ്പാക്കുന്നത്.

ആഗമന, പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നാലുവീതം കൗണ്ടറുകളില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍-ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാമിന് കീഴിലാണ് സംവിധാനം ഒരുക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ യാത്രക്കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. പാസ്‌പോര്‍ട്ട് അടക്കമുളള രേഖകള്‍ അപ്ലോഡ് ചെയ്ത ശേഷം ബയോമെട്രിക് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എന്റോള്‍മെന്റ് കൗണ്ടറുകള്‍ സിയാലിലെ എഫ്.ആര്‍.ആര്‍.ഒ. ഓഫീസിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും സജ്ജീകരിച്ചിട്ടുണ്ട്.ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്കും ഇപ്പോള്‍ തന്നെ ഓട്ടോമാറ്റിക്ക് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ സ്മാര്‍ട്ട് ഗേറ്റിലെത്തിയാല്‍ പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്താല്‍ ഗേറ്റുകള്‍ താനേ തുറക്കും. ശേഷം രണ്ടാം ഗേറ്റിലെ ക്യാമറയില്‍ മുഖം കാണിച്ചാല്‍ സാങ്കേതിക സംവിധാനങ്ങള്‍ യാത്രക്കാരനെ തിരിച്ചറിയുകയും ഗേറ്റ് തുറക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളമാണ് കൊച്ചി. ഡല്‍ഹി വിമാനത്താവളത്തില്‍ ആയിരുന്നു ആദ്യമായി ഇത് കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version