News

പരസ്യം ചെയ്യുന്നതിനെക്കോള്‍ 5-10% അധിക മൂല്യം നല്‍കണം: ബ്രാന്‍ഡുകളോട് നാരായണ മൂര്‍ത്തി

മൂല്യവും വിലയും തമ്മിലുള്ള അനുപാതത്തെ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ അവരുടെ വാങ്ങലുകളുടെ മൂല്യം വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

പരസ്യം ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞത് 5-10 ശതമാനം കൂടുതല്‍ മൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബ്രാന്‍ഡുകള്‍ ശ്രമിക്കണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി. മൂല്യവും വിലയും തമ്മിലുള്ള അനുപാതത്തെ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ അവരുടെ വാങ്ങലുകളുടെ മൂല്യം വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നിങ്ങള്‍ക്ക് ഒരു ഉല്‍പ്പന്നത്തിന്റെ വില വര്‍ദ്ധിപ്പിക്കണമെങ്കില്‍, വാങ്ങുന്നയാള്‍ വളരെ ഉയര്‍ന്ന മൂല്യം അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്്,’ അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേക ഫോണോ വാച്ചോ ഉണ്ടെങ്കില്‍, അത് അവര്‍ക്ക് തലപ്പൊക്കവും ചുറ്റുമുള്ള ആളുകള്‍ക്കിടയില്‍ അന്തസ്സും നല്‍കുന്നെന്നാണ് ആളുകളുടെ വിചാരമെന്നും മൈസൂരുവില്‍ യുവസംരംഭകരോട് സംവദിക്കവെ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version