നിലവിലുള്ള ബിസിനസ്സ് മോഡലുകള്‍ ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കാലഹരണപ്പെടുമെന്ന് സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍. സാഹചര്യങ്ങളോടും വരാനിരിക്കുന്ന മാറ്റങ്ങളോടും വേഗത്തില്‍ പൊരുത്തപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”എല്ലാ ടെക്, വിതരണ സംവിധാനങ്ങളും മാറിക്കൊണ്ടിരിക്കുമ്പോള്‍, ഒരു ബിസിനസ് മോഡലും ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ക്കപ്പുറം നിലനില്‍ക്കില്ല. സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതല്‍ കാലം നിലനില്‍ക്കണമെങ്കില്‍ ഇതുവരെ സൃഷ്ടിച്ച ഫലങ്ങളില്‍ നിന്ന് നവീകരിക്കുകയും പുതിയ ബിസിനസുകള്‍ സൃഷ്ടിക്കുകയും വേണം,’ ദീപീന്ദര്‍ പറഞ്ഞു.
സൊമാറ്റോയുടെ ഇ-കൊമേഴ്സ് സംരംഭമായ ബ്ലിങ്കിറ്റിന് സമീപഭാവിയില്‍ അതിന്റെ മുന്‍നിര ഫുഡ് ഡെലിവറി സേവനത്തെ മറികടക്കാന്‍ കഴിയുമെന്നും ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. 2022ല്‍ 4,447 കോടി രൂപ മുടക്കിയാണ് സൊമാറ്റോ ബ്ലിങ്കിറ്റിനെ ഏറ്റെടുത്തത്.