ഈ സാമ്പത്തിക വര്‍ഷത്തിലെ സെപ്തംബര്‍ പാദത്തില്‍ സ്റ്റാന്‍ഡലോണ്‍ അറ്റാദായം 12 ശതമാനം വര്‍ധിച്ച് 5,058 കോടി രൂപയായി രേഖപ്പെടുത്തിയെന്ന് ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ ഇന്‍ഫോകോം.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 4,518 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 9.8 ശതമാനം ഉയര്‍ന്ന് 24,750 കോടി രൂപയായി.