News

പണം അക്കൗണ്ടിലെത്തിയാല്‍ മമ്മൂട്ടി അറിയിക്കും, സ്മാര്‍ട്ട്സ്പീക്കര്‍ ഫീച്ചറുമായി ഫോണ്‍പേ

കേരളത്തില്‍ ശരാശരി 5.8 കോടി പ്രതിമാസ ട്രാന്‍സാക്ഷനുകള്‍ ഫോണ്‍പേ സ്മാര്‍ട്ട് സ്പീക്കറുകള്‍ വഴി അറിയിക്കുന്നുണ്ട്

അകൗണ്ടില്‍ പണം വന്നാല്‍, അത് സൂപ്പര്‍ ഹീറോ മമ്മൂട്ടി അകൗണ്ട് ഉടമകളെ അറിയിക്കുകയാണെങ്കില്‍ എങ്ങനെ ഉണ്ടാകും? അടിപൊളി ആയിരിക്കും അല്ലേ, രാജ്യത്തെ പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ ആണ് ഇത്തരത്തില്‍ ഒരു സൗകര്യം ഉപയോഗിക്കുന്നത്. പണമിടപാട് നടന്ന വിവരം സ്പീക്കറിലൂടെ അറിയിക്കുന്ന സംവിധാനമായ സ്മാര്‍ട്ട്സ്പീക്കര്‍ ഫീച്ചറുമായി ഫോണ്‍പേ എത്തുമ്പോള്‍ ഉപഭോക്താക്കളും സന്തോഷത്തിലാണ്. കേരളത്തില്‍ ശരാശരി 5.8 കോടി പ്രതിമാസ ട്രാന്‍സാക്ഷനുകള്‍ ഫോണ്‍പേ സ്മാര്‍ട്ട് സ്പീക്കറുകള്‍ വഴി അറിയിക്കുന്നുണ്ട്.

പണമിടപാട് നടത്തിയ വിവരം മലയാളത്തിലും ഇംഗ്ലീഷിലും മമ്മൂട്ടിയുടെ ശബ്ദത്തില്‍ കേള്‍ക്കാം. വിവിധ പ്രാദേശിക ഭാഷകളില്‍ വിവിധ സെലിബ്രിറ്റികളുമായി ഫോണ്‍പേ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ മഹേഷ് ബാബു, കിച്ചാ സുദീപ്, അമിതാഭ് ബച്ചന്‍ എന്നിവരുടെ ശബ്ദത്തിലാണ് സന്ദേശമെത്തുക. ഭാവിയില്‍ ഇത് കൂടുതല്‍ ഭാഷകളില്‍ പുറത്തിറക്കാനുള്ള പദ്ധതിയിലാണ്.വ്യാപാരികള്‍ക്ക് ഫോണ്‍പേ ഫോര്‍ ബിസിനസ് ആപ്പ് വഴി ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും.

2016 ഓഗസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ച ഫോണ്‍പേ 7 വര്‍ഷത്തിനുള്ളില്‍ 51.5 കോടി ഉപയോക്താക്കളും 3.8 കോടി വ്യാപാരികളുമുള്ള വലിയൊരു നെറ്റ്വര്‍ക്ക് ആയി കഴിഞ്ഞു. പ്രതിദിനം 21.5 കോടിയിലധികം ഇടപാടുകളാണ് ഫോണ്‍പേ വഴി നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version