News

ഡിസിബി ബാങ്ക് നാലാം ത്രൈമാസത്തില്‍ 177 കോടി രൂപ അറ്റാദായം നേടി

2024 സാമ്പത്തിക വര്‍ഷത്തെ അറ്റാദായമായ 536 കോടി രൂപയില്‍ നിന്ന് 15 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്

ഡിസിബി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം ത്രൈമാസത്തില്‍ 177 കോടി രൂപ അറ്റാദായം നേടി. അതിനു മുമ്പത്തെ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 156 കോടി രൂപ ആയിരുന്നു അറ്റാദായം. 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ബാങ്കിന്റെ 2025 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 615 കോടി രൂപയാണ്. 2024 സാമ്പത്തിക വര്‍ഷത്തെ അറ്റാദായമായ 536 കോടി രൂപയില്‍ നിന്ന് 15 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.

വായ്പ 25 ശതമാനം വാര്‍ഷിക വളര്‍ച്ചയും നിക്ഷേപം 22 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. മാര്‍ച്ച് 31, 2025ലെ കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 2.99 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.12 ശതമാനവുമാണ്. മൂലധന ശേഷി ശക്തമായ നിലയില്‍ തുടരുന്നു. 2025 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് മൂലധന ശേഷി അനുപാതം 16.77 ശതമാനം ആയിരുന്നു.

ബാങ്കിന്റെ വായ്പകളിലും നിക്ഷേപങ്ങളിലും വളര്‍ച്ച ശക്തമായി തുടരുന്നുവെന്നും നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ സ്ഥിരത കൈവരിക്കുകയും ഫീസ് വരുമാനം സ്ഥിരമായി വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ടെന്നും ഡിസിബി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രവീണ്‍ കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version