News

സ്ലീപ്പ് എന്‍ഹാന്‍സ്TM അവതരിപ്പിച്ച് ഹെര്‍ബാ ലൈഫ്

സസ്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിച്ചിരിക്കുന്നതും കഫീന്‍ അടങ്ങിയിട്ടില്ലാത്തതുമായ സ്ലീപ് എന്‍ഹാന്‍സ്TM ഉറക്കം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമെന്ന് ശാസ്ത്രീയ പരിശോധനകളില്‍ തെളിയിക്കപ്പെട്ട ഉത്പന്നമാണ്

പ്രമുഖ ഹെല്‍ത്ത് ആന്റ് വെല്‍നെസ് കമ്പനിയും കമ്മ്യൂണിറ്റിയും പ്ലാറ്റ്ഫോമുമായ ഹെര്‍ബാ ലൈഫ് ഇന്ത്യ സ്ലീപ്പ് എന്‍ഹാന്‍സ്TM പുറത്തിറക്കി. സസ്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിച്ചിരിക്കുന്നതും കഫീന്‍ അടങ്ങിയിട്ടില്ലാത്തതുമായ സ്ലീപ് എന്‍ഹാന്‍സ്TM ഉറക്കം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമെന്ന് ശാസ്ത്രീയ പരിശോധനകളില്‍ തെളിയിക്കപ്പെട്ട ഉത്പന്നമാണ്. തിരക്കേറിയ ജീവിതശൈലി, ഡിജിറ്റല്‍ ഡിവൈസുകളുടെ വലിയതോതിലുള്ള ഉപഭോഗം, ഉയര്‍ന്ന മാനസിക സമ്മര്‍ദം തുടങ്ങിയ കാരണങ്ങളാല്‍ ഉറക്കക്കുറവും അതുമായ ബന്ധപ്പെട്ട പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നവരുടെ എണ്ണം നമ്മുടെ രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഉത്പന്നം വിപണിയിലെത്തുന്നത്.

തിരക്കേറിയ ഇന്നത്തെ ജീവിതസാഹചര്യത്തില്‍ നല്ല ഉറക്കം ഒരു ആഢംബരമല്ല മറിച്ച് ഒരു അനിവാര്യതയാണ്. എന്നാല്‍ അമിത ജോലി, ഉയര്‍ന്ന സ്‌ക്രീന്‍ ടൈം, വര്‍ധിച്ച മാനസീക സമ്മര്‍ദം തുടങ്ങിയവയാല്‍ നല്ല ഉറക്കം ലഭിക്കുവാന്‍ വലിയൊരു ശതമാനം പേരും കഷ്ടപ്പെടുകയാണ്. ഏകേദശം പകുതിയോളം ഇന്ത്യക്കാരും വളരെ ക്ഷീണിതരായാണ് ഉറക്കമുണരുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് വരെയുള്ള ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ഉറക്കത്തിന്റെ നിലവാരം വീണ്ടും കുറയുവാന്‍ കാരണമാകുന്നു.

മികച്ച ഉറക്കം ലഭിക്കുന്നതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അതിനായി പുതിയ ചുവട് വെയ്പ്പ് നടത്തുകയാണ് ഹെര്‍ബാലൈഫ്. കുറഞ്ഞത് 28 ദിവസം ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഉപയോഗിച്ചാല്‍ നല്ല ഉറക്കം ലഭിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള യഥാര്‍ത്ഥ കുങ്കുമപ്പൂവിന്റെ സത്തില്‍ നിന്നാണ് സ്ലീപ് എന്‍ഹാന്‍സ്+ തയ്യാറാക്കിയിരിക്കുന്നത്.

ആഡഡ് ഷുഗര്‍, കൃത്രിമ ഫ്ളേവറുകള്‍, കഫീന്‍ എന്നിവയില്‍ നിന്ന് മുക്തമായ സ്ലീപ്പ് എന്‍ഹാന്‍സ് ഉറക്കം മെച്ചപ്പെടുത്തുന്നതിന് മികച്ച ഫലം നല്‍കുന്നു. ഹിബിസ്‌കസ് ഫ്ലേവറും കുങ്കുമപ്പൂവിന്റെ സത്തുമുള്ള ഈ ഉത്പന്നം നല്ല ഉറക്കത്തിനും ശാന്തയോടെ ഉണരുവാനും സഹായിക്കുമെന്ന് ക്ലിനിക്കലി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ഉറക്കം എന്നത് കേവലം വിശ്രമം മാത്രമല്ല,അത് ശരീരത്തെയും മനസിനെയും പുനക്രമീകരിക്കുകയും ഉന്മേഷം വീണ്ടെടുക്കുകയും ചെയ്യുന്ന ഒന്നാണ്. ഇന്നത്തെ തിരക്കേറിയ ലോകത്ത് ഓരോ വ്യക്തിയുടേയും മാറുന്ന ജീവിതശൈലിക്ക് അനുയോജ്യമയ ഉത്പന്നങ്ങളെത്തിക്കുവാനാണ് ഹെര്‍ബലൈഫ് ശ്രമിക്കുന്നത്. കുങ്കുമപ്പൂവിന്റെ സത്ത് അടങ്ങിയ സ്ലീപ് എന്‍ഹാന്‍സ് നല്ല ഉറക്കത്തിനും ശാന്തയോടെ ഉണരുവാനും സഹായിക്കുമെന്ന് ക്ലിനിക്കലി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് – ഹെര്‍ബാലൈഫ് മാനേജിംഗ് ഡയറക്ടറായ അജയ് ഖന്ന പറഞ്ഞു.

ഉറക്കക്കുറവ് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരങ്ങള്‍ക്കായുള്ള അവശ്യകത ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്പന്നവുമായി ഹെര്‍ബലൈഫ് എത്തുന്നത്. ഇതിലൂടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വെറും ഉറക്കം മാത്രമല്ല, നല്ല ഉറക്കം തന്നെ കമ്പനി ഉറപ്പുനല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version