സെബിയില്‍ രജിസ്റ്റര്‍ ചെയ്ത പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് കമ്പനിയായ ഇംപറ്റസ് അര്‍ത്ഥസൂത്ര, വിപുലീകരണ പദ്ധതികളുടെ ഭാഗമായി കേരളത്തിലെ തിരൂരില്‍ പുതിയ ഓഫീസ് തുറന്നു.
2007 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നതാണ് തിരൂര്‍ ശാഖ. കൂടാതെ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ ഗണ്യമായ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. തദ്ദേശവാസികളും എന്‍ആര്‍ഐകളും ഉള്‍പ്പടെ 840-ലധികം നിക്ഷേപകര്‍ക്ക് സേവനം നല്‍കിയിട്ടുണ്ട് ഇതിനോടകം തിരൂരിലെ ഇംപറ്റസ്. വ്യക്തിഗത നിക്ഷേപ തന്ത്രങ്ങളും സമയോചിതമായ പരിഹാരങ്ങളും ഉപയോഗിച്ച് മേഖലയിലെ റീട്ടെയില്‍ നിക്ഷേപകരെ ശാക്തീകരിക്കുന്നതിനുള്ള ഇംപറ്റസിന്റെ സമര്‍പ്പണമാണ് വിപുലീകരണ പദ്ധതി ഉയര്‍ത്തിക്കാട്ടുന്നതതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.
പുതിയ ഓഫീസ് തുറന്നതില്‍ കമ്പനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പി.ആര്‍.ദിലിപ് സന്തോഷം പ്രകടിപ്പിച്ചു. ‘ഞങ്ങളുടെ തിരൂര്‍ യാത്ര ശ്രദ്ധേയമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള ഞങ്ങളുടെ ഇടപാടുകാരുടെ സാമ്പത്തിക ക്ഷേമത്തിനായുള്ള അര്‍പ്പണബോധത്തിന്റെ തെളിവാണ് പുതിയ ഓഫീസ്. ഞങ്ങളുടെ സേവനങ്ങള്‍ക്ക് ഞങ്ങള്‍ മൂല്യം വര്‍ദ്ധിപ്പിക്കുകയും വ്യക്തിഗതമായ പ്ലാനുകള്‍ ഉപയോഗിച്ച് വ്യക്തിഗത ശ്രദ്ധ നല്‍കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.
ഓരോ ഉപഭോക്താവിനും കാര്യക്ഷമവും ഫലപ്രദവുമായ സാമ്പത്തിക പരിഹാരങ്ങള്‍ ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യയാണ് പുതിയ ഓഫീസില്‍ സജ്ജീകരിച്ചിരിക്കുന്നത്. സഗീര്‍ കെ വിയുടെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ഒരു ടീമിനൊപ്പം തിരൂര്‍ ശാഖ വ്യക്തിഗത സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന നിക്ഷേപ തന്ത്രങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.