നാല്‍പ്പതുകളില്‍ ജോലിയും വരുമാനവും നഷ്ടപ്പെടുകയെന്നത് വലിയൊരു ദുരന്തമാണ്. സാമ്പത്തിക ബാധ്യതകള്‍ അധികരിച്ചു നില്‍ക്കുന്ന പ്രായത്തില്‍ വരുമാനം നിലയ്ക്കുന്നത് ഒരു ആഘാതമാവും. ഈ സാഹചര്യത്തെ നേരിടാന്‍ ഒരു അടിയന്തര ഫണ്ട് തയാറാക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാല്‍ ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ ഒരു എമര്‍ജന്‍സി ഫണ്ട് കൊണ്ടു മാത്രം കാര്യങ്ങള്‍ നന്നായി ഓടണമെന്നില്ല. അതുകൊണ്ട് ഒരു കോണ്‍ഫിഡന്‍സ് ഫണ്ട് കൂടി ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കണം.
എമര്‍ജന്‍സി ഫണ്ട്
ഒരു സാമ്പത്തിക അനിശ്ചിതാവസ്ഥ ഉണ്ടായാല്‍ ആറു മാസം കുഴപ്പമില്ലാതെ പിടിച്ചു നില്‍ക്കാന്‍ തയാറാക്കുന്ന ഫണ്ടാണിത്. നാലു മാസത്തെ ശമ്പളം ഒരു മിച്ചു മാറ്റിയിട്ടാല്‍ ഈ ഫണ്ടായി. ലിക്വിഡ് ഫണ്ടോ എഫ്ഡിയോ പോലെ സുസ്ഥിരമായ ഒരു നിക്ഷേപ ഉപാധിയിലേക്ക് ഇത് മാറ്റിയിടാം.
40 കള്‍ വരുമാന ഉയര്‍ച്ച കൊണ്ടുവരുന്ന കാലമാണ്. പക്ഷേ അതിനൊപ്പം ഒഴിവാക്കാനാവാത്ത ചുമതലകളും ചെലവുകളും എത്തും. വീട്ടുചെലവ്, കുട്ടികളുടെ പഠനം, വായ്പാ തിരിച്ചടവുകള്‍ എന്നിങ്ങനെ നീണ്ട ലിസ്റ്റ്. ഇതിനൊപ്പം അപ്രതീക്ഷിതമായി ചികില്‍സാ ചെലവുകളും മറ്റും കടന്നുവരാം.
10 ലക്ഷം രൂപയാണ് നിങ്ങളുടെ വാര്‍ഷിക വരുമാനമെങ്കില്‍ ഏകദേശം 9 ലക്ഷം രൂപയാണ് കോണ്‍ഫിഡന്‍സ് ഫണ്ടായി തയാറാക്കേണ്ടത്. അതായത് വാര്‍ഷിക വരുമാനത്തിന്റെ 90% വരെയുള്ള തുക.
എന്നാല്‍ തൊഴില്‍ പ്രതിസന്ധി നീണ്ടു പോവുകയോ സാമ്പത്തിയ ആവശ്യങ്ങള്‍ അനിയന്ത്രിതമായി ഉയരുകയോ ചെയ്താല്‍ എമര്‍ജന്‍സി ഫണ്ടും മതിയാകില്ല. വ്യക്തികളുടെ ആത്മവിശ്വാസത്തെ കൂടി വര്‍ധിപ്പിക്കുന്ന കോണ്‍ഫിഡന്‍സ് ഫണ്ടിന്റെ പ്രാധാന്യം ഇവിടെയാണ്.
കോണ്‍ഫിഡന്‍സ് ഫണ്ട്
കുടുംബത്തിന്റെ ആകെ വാര്‍ഷിക ചെലവുകള്‍ കണക്കാക്കി വേണം കോണ്‍ഫിഡന്‍സ് ഫണ്ട് തയാറാക്കാന്‍. കുട്ടികളുടെ സ്‌കൂളിലെ വാര്‍ഷിക ചെലവുകള്‍, നിങ്ങളുടെ ഭവന വായ്പാ എഎംഐ, വീട്ട് വാടക, ഒരു വര്‍ഷത്തെ വീട്ടു ചെലവുകള്‍ എന്നിവയെല്ലാം നിവൃത്തിക്കുവാന്‍ പോന്ന തുകയായിരിക്കണം ഇത്.
എത്ര വേണം കോണ്‍ഫിഡന്‍സിന്
10 ലക്ഷം രൂപയാണ് നിങ്ങളുടെ വാര്‍ഷിക വരുമാനമെങ്കില്‍ ഏകദേശം 9 ലക്ഷം രൂപയാണ് കോണ്‍ഫിഡന്‍സ് ഫണ്ടായി തയാറാക്കേണ്ടത്. അതായത് വാര്‍ഷിക വരുമാനത്തിന്റെ 90% വരെയുള്ള തുക.
എങ്ങനെ ഒരു കോണ്‍ഫിഡന്‍സ് ഫണ്ടുണ്ടാക്കാം
അത്യാവശ്യ ഘട്ടത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന നിക്ഷേപങ്ങളായി ഇത്തരം ഫണ്ടുകള്‍ തയാറാക്കി വെക്കാം. ഇത്തരമൊരു ഫണ്ട് ഒരുമിച്ച് തയാറാക്കാനുള്ള സാമ്പത്തിക ആരോഗ്യം നിങ്ങള്‍ക്കില്ലെങ്കില്‍ ഒരു മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയോ അള്‍ട്രാ ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ടോ എഫ്ഡിയോ ആരംഭിച്ച് ഒന്നു രണ്ട് വര്‍ഷം കൊണ്ട് ഫണ്ട് തയാറാക്കാം.
ഒരു കോണ്‍ഫിഡന്‍സ് ഫണ്ട് തയാറാക്കിനോക്കൂ. മനസമാധാനം ആയിരിക്കും നിങ്ങള്‍ അനുഭവിക്കുന്ന ആദ്യത്തെ നേട്ടം. ടെന്‍ഷനടിക്കാതെ ജീവിക്കാന്‍ എത്രയും പെട്ടെന്ന് ഒരു കോണ്‍ഫിഡന്‍സ് ഫണ്ട് തയാറാക്കാം.
The Profit is a multi-media business news outlet.