ഇന്ത്യന്‍ ഓഹരി വിപണിയില്‍ ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള വോള്‍ട്ടാസ്, ടാറ്റ പവര്‍, ടാറ്റ മോട്ടോഴ്സ് എന്നിവ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം മികച്ച ലാഭം നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൂചികകള്‍ താഴേക്ക് വീണതോടെ ടാറ്റാ ഓഹരികളും വിലയില്‍ താഴേക്ക് വീണു. 2024 സാമ്പത്തിക വര്‍ഷത്തിലെ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഈ ടാറ്റാ ഓഹരികളില്‍ ഇടിവുണ്ടായത്.
കഴിഞ്ഞ ആറ് ട്രേഡിംഗ് സെഷനുകളില്‍, ടാറ്റ മോട്ടോഴ്സിന്റെ ഓഹരികള്‍ 6.70% ഇടിവ് നേരിട്ടു. ഇത് വിപണി മൂല്യത്തില്‍ 22,592.60 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. അതുപോലെ, ടാറ്റ പവറിന് ഇതേ കാലയളവില്‍ 9.4% ഇടിവ് സംഭവിച്ചു, അതിന്റെ ഫലമായി വിപണി മൂലധനത്തില്‍ 14,731 കോടി രൂപയുടെ കുറവുണ്ടായി.
സമീപകാലത്ത് ഓഹരികള്‍ കൂടുതല്‍ വില്പനയ്ക്കായി തയ്യറായിരുന്നു. കഴിഞ്ഞ ട്രേഡിംഗ് സെഷനില്‍, ടാറ്റ മോട്ടോഴ്സിന്റെ ഓഹരികള്‍ ഇന്‍ട്രാഡേ ട്രേഡില്‍ 9.4% ഇടിഞ്ഞു. വ്യാപാരം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് 8.30% ഇടിവോടെ 2 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണ് രേഖപ്പെടുത്തിയത്. വോള്‍ട്ടാസിന്റെ സ്റ്റോക്ക് 12.8% ഇടിഞ്ഞതിനാല്‍ അതിന്റെ വിപണി മൂലധനം 5,985.83 കോടി രൂപ കുറഞ്ഞു.